കേ​ള​കം പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​സ​രം കാ​ടു​മൂ​ടി​യ നി​ല​യി​ൽ


കേ​ള​കം: മാ​വോ​വാ​ദി​ക​ളു​ടെ അ​ക്ര​മ ഭീ​ഷ​ണി നേ​രി​ടു​ന്ന കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം കാ​ട് മൂ​ടി​യ നി​ല​യി​ൽ. മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നു ക​ഴി​ഞ്ഞ വ​ർ​ഷം 25 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു ചു​റ്റു​മ​തി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. ചു​റ്റു​മ​തി​ലി​നു മീ​തെ ശ​ക്ത​മാ​യ ക​മ്പി​വേ​ലി​യും സ്ഥാ​പി​ച്ചി​രു​ന്നു. ത​ണ്ട​ർ ബോ​ൾ​ട്ട് സേ​ന​യെ സു​ര​ക്ഷ​യ്ക്കാ​യും നി​യോ​ഗി​ച്ചു. എ​ന്നാ​ൽ സ്റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ൻ​വ​ശ​ത്തെ പാ​ത​യോ​ര​ത്ത് കാ​ടു​വ​ള​ർ​ന്നു മ​തി​ലി​നു മീ​തെ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്.

കാട് വെട്ടിത്തെളിക്കാൻ ഇ​തു​വ​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു​ള്ള സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ​ക്കു പ്രാ​മു​ഖ്യം ന​ൽ​കു​മ്പോ​ഴാ​ണു നാ​മ​മാ​ത്ര​മാ​യ ചെ​ല​വി​ൽ ന​ട​ത്താ​വു​ന്ന പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ൽ വീ​ഴ്ച തു​ട​രു​ന്ന​ത്. പ്ര​ധാ​ന പാ​ത​യോ​ര​ത്തെ കാ​ട്ടി​ൽ ആ​ന നി​ന്നാ​ൽ പോ​ലും തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ൽ കേ​ള​കം സ്‌​റ്റേ​ഷ​ന് എ​ന്തി​നാ​ണു കാ​ൽ​കോ​ടി ചെ​ല​വി​ട്ട് ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച​തെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.
 

No comments

Powered by Blogger.