സ്വ​ത്ത് ത​ട്ടി​പ്പുകേ​സ്: ജാ​ന​കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഒ​ൻ​പ​തി​നു ഹൈ​ക്കോ​ട​തി​യി​ൽ


ത​ളി​പ്പ​റ​മ്പ്: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സ​ഹ​ക​ര​ണ​വ​കു​പ്പ് മു​ന്‍ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍റേ​യും കു​ടും​ബ​ത്തി​ന്‍റേ​യും സ്ഥ​ലം ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ജാ​ന​കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തും. പ​യ്യ​ന്നൂ​ര്‍ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക താ​യി​നേ​രി​യി​ലെ കി​ഴ​ക്കേ​ക്ക​ര വ​ണ്ണാ​ടി​ല്‍ ഷൈ​ല​ജ​യു​ടെ ജേ​ഷ്ഠ​സ​ഹോ​ദ​രി ജാ​ന​കി​യും ബാ​ല​കൃ​ഷ്ണ​നും വി​വാ​ഹി​ത​രാ​യെ​ന്ന വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത​താ​യി പ​യ്യ​ന്നൂ​ര്‍ പോ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു.

1980 ഏ​പ്രി​ല്‍ 27ന് ​ബാ​ല​കൃ​ഷ്ണ​നെ പ​യ്യ​ന്നൂ​ര്‍ കോ​റോ​ത്തെ കി​ഴ​ക്കേ​ക്ക​ര വ​ണ്ണാ​ടി​ല്‍ ജാ​ന​കി വി​വാ​ഹം ചെ​യ്തു​വെ​ന്നു വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി പെ​ന്‍​ഷ​നും നി​ക്ഷേ​പ​വും സ്വ​ത്തു​ക്ക​ളും ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണു കേ​സ്. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് അ​റ​സ്റ്റി​ലാ​യ ജാ​ന​കി​യെ പ്രാ​യാ​ധി​ക്യം പ​രി​ഗ​ണി​ച്ചു പ​യ്യ​ന്നൂ​ര്‍ മ​ജി​സ്രേ​ട്ട് എ. ​അ​ല്‍​ഷാ​രി ജാ​മ്യം​ന​ല്‍​കി വി​ട്ട​യ​ച്ചി​രു​ന്നു. ജീ​വ​നു ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഹോ​മി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യോ വേ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യാ​ണ് ഇ​വ​ര്‍​ക്കു ജാ​മ്യം ന​ല്‍​കി​യ​ത്.

മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ​ത്മ​ന്‍ കോ​ഴൂ​ര്‍ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​ത്. ജീ​വ​നു ഭീ​ഷ​ണി നേ​രി​ടു​ന്ന ജാ​ന​കി​യ്ക്കു ജാ​മ്യം നി​ഷേ​ധി​ക്കു​ക​യോ പോ​ലീ​സ് നി​രി​ക്ഷ​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഹോ​മി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ബാ​ല​കൃ​ഷ്ണ​ന്‍റേ​യും അ​ച്ഛ​ന്‍ ഡോ. ​പി കു​ഞ്ഞ​മ്പു നാ​യ​രു​ടെ​യും 250 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ജാ​ന​കി​യു​ടെ മ​ര​ണ​ശേ​ഷം ഷൈ​ല​ജ​യു​ടെ പേ​രി​ലാ​കു​ന്ന​ന്ന​വി​ധം ഒ​സ്യ​ത്ത് ര​ജി​സ്ട്ര​ര്‍ ചെ​യ്ത​ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​സ്തു​ത ആ​വ​ശ്യം കൂ​ടു​ത​ല്‍ പ്ര​സ​ക്ത​മാ​യ​താ​യും ഹ​ർ​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

പ​രി​യാ​രം വി​ല്ലേ​ജി​ല്‍ അ​മ്മാ​ന​പ്പാ​റ അം​ശം സ​ര്‍​ജ​ന്‍ കെ​ട്ട​ന്ന​റി​യ​പ്പെ​ടു​ന്ന റി.​സ 1/1എ​യി​ലെ 12 ഏ​ക്ക​ര്‍ സ്ഥ​ലം വ്യാ​ജ​രേ​ഖ​ക​ളു​പ​യോ​ഗി​ച്ചു ജാ​ന​കി​യി​ല്‍​നി​ന്നു ഷൈ​ല​ജ സ്വ​ന്തം​പേ​രി​ല്‍ എ​ഴു​തി വാ​ങ്ങി​ച്ച​തും ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി ഹ​ര​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന വാ​ദ​ത്തെ പോ​ലി​സും അ​നു​കൂ​ലി​ക്കു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്ത​ല​വ​നാ​യ സി​ഐ എം. ​പി ആ​സാ​ദ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍​സി​ലെ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ സു​മ​ന്‍ ച​ക്ര​വ​ര്‍​ത്തി​യു​മാ​യി ഇ​ന്നു ച​ര്‍​ച്ച ന​ട​ത്തും. കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും സി​ഐ ആ​സാ​ദ് സു​മ​ന്‍ ച​ക്ര​വ​ര്‍​ത്തി​ക്കു കൈ​മാ​റും.
 

No comments

Powered by Blogger.