സമർപ്പണത്തിന്റെ അസുലഭ മാതൃകയായി കടമ്പൂർ കരിയർ സെന്റർ


എടക്കാട്: നമുക്ക് സുപരിചിതമായ നിരവധി സേവന സംരംഭങ്ങൾക്കിടയിൽ തികച്ചും വ്യത്യാസ്തയുള്ള മഹത് പ്രവർത്തനത്തിന്റെ വിജയഗാഥ രചിച്ച് നിശ്ശബ്ദം മുന്നേറുകയാണ് കടമ്പൂർ കരിയർ ഗൈഡൻസ് സെന്റർ .ഗ്രാമത്തിലെ യുവജനങ്ങൾക്ക് സർക്കാർ ഉദ്യോഗവും മറ്റ് ഉയർന്ന ജോലികളും നേടാൻ ആവശ്യമായ ഗൈഡൻസും നിരന്തരം കോച്ചിങ് ക്ലാസുകളും നൽകി പ്രാവ്താരാക്കുന്ന കടമ്പൂരിലെ ഈ നിസ്തുല കേന്ദ്രം വഴി 15 വർഷത്തിനകം വിവിധ ഗവ.ജോലികളിൽ പ്രവേശിച്ചവരുടെ എണ്ണം 100 എത്തി. തികച്ചും സൗജന്യമായി ദേശസേവിനി വായനശാലയോടനുബന്ധിച്ച്  പ്രവർത്തിക്കുന്ന കരിയർ സെന്റെറിന്റെ നായകനും നട്ടെല്ലും മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനായ കടമ്പൂരിലെ എ.വി അനിൽകുമാർ ആണ്. ഇക്കൊല്ലം ഇവിടെ നിന്ന് സർക്കാർ ജോലി ലഭിച്ച 6 പേർക്ക് കഴിഞ്ഞ ദിവസം നൽകിയ സ്വീകരണ പരിപടി ഗ്രാമോത്സവമായി. കെ.കെ രാഗേഷ് എം. പി, പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ തുടങ്ങിയവർ സംബന്ധിച്ചു. ആരംഭശൂരത്വത്തിലും പ്രചരണപരതയിലും അസ്തമിച്ചു പോകാതെ കരിയർ ഗൈഡൻസും കോച്ചിങ്ങും എങ്ങനെ നടത്തി വിജയിപ്പിക്കാം എന്ന മികച്ച പാoവും മാതൃകയുമായി ഈ സംരംഭം സമർപ്പണ മനസ്സോടെ പ്രയാണം തുടരുകയാണ്

No comments

Powered by Blogger.