ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​പ​രി​ശോ​ധ​ന നി​ല​ച്ചു‌


ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി ലാ​ബി​ലെ ബ​യോ​കെ​മി​സ്ട്രി അ​ന​ലൈ​സ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു ര​ക്ത​പ​രി​ശോ​ധ​ന നി​ല​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു രോ​ഗി​ക​ൾ ര​ക്ത പ​രി​ശോ​ധ​ന​യ​ക്ക് സ്വ​കാ​ര്യ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നു. 

ജി​ല്ലാ ആ​ശു​പ​ത്രി പോ​ലെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നി​ട​ങ്ങ​ളി​ലെ ലാ​ബു​ക​ളി​ൽ സാ​ധാ​ര​ണ ഗ​തി​യി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ​യോ​കെ​മി​സ്ട്രി അ​ന​ലൈ​സ​ർ സ്ഥാ​പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ക​ണ്ണൂ​രി​ൽ ഒ​രു മെ​ഷീ​ൻ മാ​ത്ര​മാ​ണു​ള്ള​ത്. നി​ര​ന്ത​ര​മാ​യ ഉ​പ​യോ​ഗം മൂ​ല​മു​ണ്ടാ​യ ത​ക​രാ​റാ​ണ് യ​ന്ത്ര​ത്തി​നു സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. യ​ന്ത്രം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മെ​ഷീ​ൻ എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് അ​റി​യി​ച്ചു. കൂ​ടാ​തെ പു​തി​യൊ​രു ബ​യോ​കെ​മി​സ്ട്രി അ​ന​ലൈ​സ​ർ കൂ​ടി സ്ഥാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും സു​മേ​ഷ് പ​റ​ഞ്ഞു.

No comments

Powered by Blogger.