ത​ല​ശേ​രി ല​ക്ഷ്യ​മി​ട്ട് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ; ബ്രൗ​ൺ​ ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കി​ലോ​ഗ്രാ​മി​ന് കോ​ടി​ക​ൾ വി​ല​വ​രു​ന്ന ബ്രൗ​ൺ​ ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ട​ക​ര ആ​വി​ക്ക​ൽ വ​ള​പ്പി​ൽ ന​ജീ​ബ് (29) നെ​യാ​ണ് ടൗ​ൺ സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​നി​ൽ, എ​സ്പി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ വി​നോ​ദ്, വി​ജേ​ഷ്, രാ​ജീ​വ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ​റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്ന് ആ​റ്ഗ്രാം ബ്രൗ​ൺ​ഷു​ഗ​റാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​തി​നു​മാ​ത്രം അ​ര​ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രും. ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ജൂ​ബി​ലി റോ​ഡി​ലെ​ത്തി​യ യു​വാ​വി​നെ മ​ഫ്ടി​യി​ലു​ള്ള പോ​ലീ​സ് സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സം​ശ​യ​ത്തി​ന് ഇ​ട​ന​ൽ​കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു യു​വാ​വ് പെ​രു​മാ​റി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​സ്ത്ര​ത്തി​ലും ശ​രീ​ര​ത്തി​ലും അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ‌‌മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് യു​വാ​വെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
 

ല​ഹ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വേ​ദ​ന സം​ഹാ​രി ഗു​ളി​ക​ക​ളു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ

ത​ല​ശേ​രി: ല​ഹ​രി​ക്കു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന വേ​ദ​ന​ാ സം​ഹാ​രി ഗു​ളി​ക​ക​ളു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ചി​റ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. കാ​ൻ​സ​ർ രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വേ​ദ​നാ​സം​ഹാ​രി ഗു​ളി​ക​ക​ളു​ടെ 24 ഗു​ളി​ക​ക​ൾ അ​ട​ങ്ങി​യ ആ​റ് സ്ട്രി​പ്പു​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ടൗ​ൺ എ​സ്ഐ അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. 

No comments

Powered by Blogger.