മുഴപ്പിലങ്ങാട് ഹോട്ടലിൽ കയറി ആക്രമിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി

*
മുഴപ്പിലങ്ങാട്  ഹോട്ടലിൽ കയറി ആക്രമിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി*
മുഴപ്പിലങ്ങാട്: കഴിഞ്ഞ ശനിയാഴ്ച ഹോട്ടലാക്രമിച്ച് യുവാവിനെ വെട്ടിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി കാടാച്ചിറയിൽ വാടക വീട്ടിൽ താമസിക്കുന്ന എടക്കാട് സ്വദേശി നസറു എന്ന് വിളിക്കുന്ന നസറുദ്ദീൻ (24) ആണ് കീഴടങ്ങിയത്.പ്രതി ബുധനാഴ്ച്ച നാലുമണിയോടടുത്ത് അഡ്വക്കറ്റിനോടൊപ്പം തലശ്ശേരി ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവുകയായിരുന്നു.പ്രതിയെ പതിനാല് ദിവസത്തേക്ക് തലശ്ശേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

No comments

Powered by Blogger.