പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ന​രി​കി​ൽ ബാ​ർ തു​റ​ക്കു​ന്ന​തി​നെ​തി​രേ സ​മ​രം

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വി​ല്‍ ബാ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം. ഡി​വൈ​എ​ഫ്ഐ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ രൂ​പീ​ക​രി​ച്ച ആ​ക്‌ഷന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തോ​ട് ചേ​ര്‍​ന്ന വെ​ല്‍​വ്യൂ ഹോ​ട്ട​ലി​ലാ​ണ് പു​തി​യ ബാ​ര്‍ തു​റ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

ഡി​വൈ​എ​ഫ്ഐ, മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍, ബാ​ല​സം​ഘം, ക​ച്ച​വ​ട ക്ഷേ​മ​സം​ഘം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​റി​നെ​തി​രേ ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. ആ​ക്‌ഷൻ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ ബാ​ർ ആ​രം​ഭി​ക്കു​ന്ന ഹോ​ട്ട​ലി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ബാ​ർ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​ഞ്ഞു. സ​മ​ര​ക്കാ​ര്‍ നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. സ​മ​രം സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​വി.​ജ​നാ​ര്‍​ദ്ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം.​സാ​വി​ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ന​വീ​ന്‍, കെ.​പി.​ശ്യാ​മ​ള, വി.​ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
 

No comments

Powered by Blogger.