ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് വരുന്നു തുടർച്ചയായി നാല് ബാങ്ക് അവധികൾ



മഹാനവമിയും ഗാന്ധി ജയന്തിയും ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ ഒന്നിച്ചുവന്നതോടെ ഈ വെള്ളിയാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ടു വരെയാണ് ബാങ്കുകൾ അടഞ്ഞു കിടക്കുക.
29ന് മഹാനവമിയും 30ന് വിജയദശമിയും പ്രമാണിച്ചാണ് അവധി. ഒക്ടോബർ ഒന്ന് ഞായറാഴ്ച ആയതിനാൽ അന്ന് പൊതു അവധിയാണ്. രണ്ടാം തീയതി ഗാന്ധി ജയന്തി ആയതിനാൽ അന്നും അവധിയാണ്. ഫലത്തിൽ 28ന് വൈകുന്നേരത്തോടെ ബാങ്കുകൾ അടച്ചാൽ പിന്നെ ഒക്ടോബർ മൂന്നിന് മാത്രമെ തുറന്ന് പ്രവർത്തിക്കുകയുള്ളൂ.
തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അവധിയാകുന്നതോടെ കറൻസി ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ എ.ടിഎമ്മുകളുടെ അവസ്ഥയും വിഭിന്നമാകാനിടിയില്ല. അതിനാൽ ബാങ്കിംഗ് ഇടപാടുകൾ പൂർത്തീകരിക്കേണ്ടവർ 29ന് മുന്‍പായി അവ നടത്തുന്നതായിരിക്കും ഉചിതം.

No comments

Powered by Blogger.