കാ​രു​ണ്യ​ത്തി​ന്‍റെ വ​ഴി​യി​ൽ കൂ​ത്തു​പറമ്പിലെ ഓ​ട്ടോ​ തൊ​ഴി​ലാ​ളി​ക​ൾ


കൂ​ത്തു​പ​റ​മ്പ്: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് കൈ​താ​ങ്ങു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ. ആ​ല​ച്ചേ​രി സി​റ്റി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ് മാ​ലൂ​ർ തോ​ല​മ്പ്ര മ​ട​ത്തി​ക്കു​ണ്ടി​ലെ പൊ​ന്ന​മ്പ​ത്ത് സു​ഷി​നി (22)ന്‍റെ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​യി ഇ​ന്ന​ലെ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ​ത്. 21 ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് കാ​രു​ണ്യ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.
ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഹാ​യ​പ്പെ​ട്ടി സ്ഥാ​പി​ച്ചാ​ണ് യാ​ത്ര​ക്കാ​രി​ൽ നി​ന്നും പ​ണം സ​മാ​ഹ​രി​ച്ച​ത്. കാ​രു​ണ്യ​യാ​ത്ര​യ്ക്കൊ​പ്പം ഇ​വ​ർ കോ​ള​യാ​ട്, എ​ട​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നും സ​ഹാ​യ​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു. സു​ഷി​നി​ന്‍റെ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​ല​ച്ചേ​രി-​ത​ല​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന പ​വി​ഴ​മ​ല്ലി ബ​സും ക​ഴി​ഞ്ഞ ദി​വ​സം കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

No comments

Powered by Blogger.