സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം: ക്വാ​റി​ ഉ​ട​മ അ​റ​സ്റ്റി​ല്‍


ത​ളി​പ്പ​റ​മ്പ്: ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​പ്പ​റ​മ്പ​ലി​ലെ ക​രി​ങ്ക​ല്‍​ക്വാ​റി​യി​ല്‍ നി​ന്നു ഡി​റ്റ​നേ​റ്റ​റും ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​മെു​ള്‍​പ്പെ​ടെ വ​ന്‍ സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ക്വാ​റി​ഉ​ട​മ അ​റ​സ്റ്റി​ല്‍. പ​യ​റ്റി​യാ​ലി​ലെ ക​ണ്ണൂ​ര്‍ സ്‌​റ്റോ​ണ്‍ ക്ര​ഷ​റി​ന്‍റേ​യും ചേ​പ്പ​റ​മ്പ് പാ​ലോ​റ​കു​ന്നി​ലെ ക​രി​ങ്ക​ല്‍​ക്വാ​റി​യു​ടെ​യും ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ കൊ​ള​ച്ചേ​രി ക​മ്പി​ലെ പി.​പി അ​ബ്ദു​ള്‍​നാ​സ​റി​നെ (50) യാ​ണു ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ളി​പ്പ​റ​മ്പ് ജെ​എ​ഫ്‌​സി​എം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ബ്ദു​ള്‍​നാ​സ​റി​നെ 23 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. ക്ര​ഷ​റി​ന്റെ പാ​ര്‍​ട്ണ​ര്‍​മാ​രി​ലൊ​രാ​ളാ​യ മ​യ്യി​ലി​ലെ ജാ​ബി​ദ് ഒ​ളി​വി​ലാ​ണ്. പാ​ലോ​റ കു​ന്നി​നു​താ​ഴെ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ മൂ​ന്നോ​ടെ വേ​ഷ​പ്ര​ച്ഛ​ന്ന​രാ​യി എ​ത്തി​യാ​ണു ഡി​വൈ​എ​സ്പി​യും സം​ഘ​വും കു​ന്നി​ന്‍​മു​ക​ളി​ലെ ക്വാ​റി​യി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ല്‍ 380 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്ക്, 405 ഡി​റ്റ​നേ​റ്റ​ര്‍, 732 മീ​റ്റ​ര്‍ ഫ്യൂ​സ് വ​യ​ര്‍, ഡി​റ്റ​നേ​റ്റ​റും ഫ്യൂ​സ് വ​യ​റു​മാ​യി ഘ​ടി​പ്പി​ച്ചു ത​യാ​റാ​ക്കി​യ 19 സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍, ര​ണ്ട് ജെ​സി​ബി ഹി​റ്റാ​ച്ചി​ക​ള്‍, കം​പ്ര​സ​ര്‍ ട്രാ​ക്ട​റു​ക​ള്‍, പ്ലാ​സ്റ്റി​ക്ക് ബാ​ര​ലു​ക​ള്‍ എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
 

No comments

Powered by Blogger.