തളിപ്പറമ്പില്‍ നടുറോഡിലെ മർദനം:2 പേർ പിടിയിൽ


തളിപ്പറമ്പ്∙ മൊബൈൽ ഫോൺ‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ പൊതുജനമധ്യത്തിൽ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിലായി. കപ്പാലം സി.ദിൽഷാദ്(22), കാര്യാമ്പലം സി.മുഹമ്മദ് റമീസ്(21) എന്നിവരെയാണ് എസ്ഐ പി.ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവോണത്തിന് തലേന്നു നടന്ന സംഭവം വിവാദമായതിനെ തുടർന്നു വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്നലെ എടക്കാടു വച്ചാണു പൊലീസ് അറസ്റ്റ് ചെയ്തത്.
അള്ളാംകുളം സ്വദേശിയായ ജുനൈദിനെയാണ് ഇവർ കോടതി റോഡിന് സമീപത്തുവച്ച് മർദിച്ചത്. ഇവർ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ പൊലീസ് കേസെടുത്തത്. മർദനത്തിനു ശേഷം കാണാതായ ജുനൈദിനെ ഡിവൈഎസ്പിയുടെ കീഴിലുള്ള പൊലീസ് സംഘമാണു കണ്ണൂരിൽ നിന്നു കണ്ടെത്തി പരാതി വാങ്ങിയത്. ഇതിനുശേഷം ബെംഗളൂരുവിലും കൊച്ചിയിലുമായി പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നുവത്രെ. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

No comments

Powered by Blogger.