ഡിവൈഎഫ്ഐ പ്രവർത്തകരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസുകാർ അറസ്റ്റിൽകൂ​ത്തു​പ​റ​മ്പ്: കൂത്തുപറമ്പ് ∙ പാലാപ്പറമ്പിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആയിത്തര മമ്പറത്തെ കൊളശേരി പറമ്പിൽ വീട്ടിൽ സായൂജ്, പത്തായക്കുന്ന് കൊങ്കച്ചിയിലെ വാച്ചാലി വീട്ടിൽ എ.കെ.സുഷിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നേരത്തേ കൂത്തുപറമ്പ് പൊലീസ് റജിസ്റ്റർ ചെയ്ത അക്രമക്കേസിലെ പ്രതികളാണ്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് തൊക്കിലങ്ങാടി പാലാപറമ്പ് പൊതു കിണറിന് സമീപം വച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പി.ജിതിൻ (17), ഷജിനാസ്(17) എന്നിവർക്കു നേരെ ബോംബെറി‍ഞ്ഞത്. ഇരുവരും തലശ്ശേരി സഹ. ആശുപത്രിയിൽ ചികിത്സയിലാണ്.

No comments

Powered by Blogger.