ആ​റ​ളം​ഫാ​മി​ൽ​നി​ന്നും പി​ടി​കൂ​ടി​യ ചു​ള്ളി​ക്കൊ​ന്പ​ൻ മു​ത്ത​ങ്ങ​യി​ലേ​ക്ക്


കേ​ള​കം: ആ​റ​ളം ഫാ​മി​ൽ​നി​ന്നും പി​ടി​കൂ​ടി​യ ചു​ള്ളി​ക്കൊ​മ്പ​നെ മു​ത്ത​ങ്ങ​യി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചു​ള്ളി​ക്കൊ​മ്പ​നെ പാ​ർ​പ്പി​ക്കാ​ൻ മു​ത്ത​ങ്ങ​യി​ൽ കൂ​ടൊ​രു​ക്കി​യ​താ​യും വൈകാതെ ആ​റ​ള​ത്തു​നി​ന്ന് ശി​വ​യെ മു​ത്ത​ങ്ങ​യി​ലേ​ക്കു മാ​റ്റു​മെ​ന്നും വ​നം​വ​കു​പ്പ് ചീ​ഫ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ക്ക​റി​യ പ​റ​ഞ്ഞു.

ആ​ന​യെ നി​രീ​ക്ഷി​ച്ചു ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും കൂ​ടു മാ​റ്റു​ന്ന​തി​നും വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ച​ത് ഡോ: ​അ​രു​ൺ സ​ക്ക​റി​യ​യേ​യാ​ണ്. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ള​യംചാ​ലി​ൽ വ​നം​വ​കു​പ്പ് നി​ർ​മി​ച്ച ആ​ന​ക്കൂ​ട്ടി​ൽ ചു​ള്ളി​ക്കൊ​മ്പ​ന്‍റെ ത​ട​ങ്ക​ൽ ജി​വി​ത​ത്തി​നു നാ​ലു​മാ​സംപൂ​ർ​ത്തി​യാ​യി. ക്രൗ​ര്യം വെ​ടി​ഞ്ഞു സൗ​മ്യ​നാ​യ കാ​ട്ടു​കൊ​മ്പ​ന് 'ശി​വ​യെ​ന്നു' പേ​രി​ട്ട​ത് വ​നംമ​ന്ത്രി കെ.​രാ​ജു​വാ​ണ്.

മു​ത്ത​ങ്ങ​യി​ലേ​ക്ക് ചു​ള്ളി​ക്കൊ​മ്പ​നെ ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന് സ​ഹാ​യ​ത്തി​നാ​യി ആ​വ​ശ്യ​മാ​യ മു​ത്ത​ങ്ങ​യി​ലെ ര​ണ്ടു കു​ങ്കി​യാ​ന​ക​ൾ​ക്ക് മ​ദ​പ്പാ​ടു​ണ്ടാ​യ​താ​ണു ന​ട​പ​ടി​ക​ൾ വൈ​കാ​ൻ കാ​ര​ണം. തു​ട​ക്ക​ത്തി​ൽ ആ​ന​ക്കൂ​ട്ടി​ലും ക​ലി​യ​ട​ങ്ങാ​തെ ചു​ള്ളി​ക്കൊ​മ്പ​ൻ അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്നു. ഇ​പ്പോ​ൾ പാ​പ്പാ​ൻ ന​ൽ​കു​ന്ന തീ​റ്റ ക​ഴി​ച്ച് വ​ന​പാ​ല​ക​രോ​ടു​ൾ​പ്പെ​ടെ അ​ടു​പ്പം കാ​ണി​ക്കു​ക​യും നാ​ട്ടു​വി​ഭ​വ​ങ്ങ​ളൂ​ടെ രു​ചി​യ​റി​ഞ്ഞ് ഭ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പി​ടി​കൂ​ടി​യ​യു​ട​ൻ കോ​ട​നാ​ടേ​ക്കു കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്ന ആ​ദ്യ​തീ​രു​മാ​നം. എ​ന്നാ​ൽ പി​ടി​കൂ​ടി​യ​യു​ട​ൻ വാ​ഹ​ന​ത്തി​ൽ ദീ​ർ​ഘ​ദൂ​രം കൊ​ണ്ടു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​കു​മെ​ന്ന വി​ദ​ഗ്ധ അ​ഭി​പ്രാ​യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ന​ക്കൂ​ട്ടി​ൽ പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. തു​ട​ർ​ന്നാ​ണ് കോ​ട​നാ​ടേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ച​ത്.

ഇ​തി​നി​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചു​ള്ളി​ക്കൊ​മ്പ​നെ കു​ങ്കി​യാ​ന​യാ​ക്കി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​ത്ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഈ ​ആ​വ​ശ്യം വ​നം​വ​കു​പ്പ് ത​ള്ളി. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ കു​ങ്കി​യാ​ന​യെ മു​ത്ത​ങ്ങ​യി​ൽ​നി​ന്ന് എ​ത്തി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. ആ​റ​ളം ഫാ​മി​ലും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും കൊ​ട്ടി​യൂ​ർ, കേ​ള​കം വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ആ​റു പേ​രെ വ​ക​വ​രു​ത്തി​യചു​ള്ളി​ക്കൊ​മ്പ​നെ കഴിഞ്ഞ മേ​യ് പ​ത്തി​നാ​ണ് മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി കൂ​ട്ടി​ല​ട​ച്ച​ത്.

'ശി​വ' എ​ന്ന ചു​ള്ളി​ക്കൊ​മ്പ​ൻ ഇ​പ്പോ​ൾ പാ​പ്പാ​നു​മാ​യും വ​ന​പാ​ല​ക​രു​മാ​യും ഇ​ണ​ങ്ങി അ​നു​സ​ര​ണയുള്ളവനും സൗ​മ്യ​നു​മാ​യ​താ​യി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം അ​സി​സ്റ്റ​ന്‍റ് വാ​ർ​ഡ​ൻ വി.​മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു. മാ​സ​ങ്ങ​ളോ​ളം പ​രി​പാ​ലി​ച്ച കൊ​മ്പ​നെ യാ​ത്ര​യാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം അ​ധി​കൃ​ത​ർ.
 

No comments

Powered by Blogger.