അ​മ്പാ​ടി​മു​ക്ക് അ​ക്ര​മം: മൂ​ന്നു പേ​രെ തി​രി​ച്ച​റി​ഞ്ഞു

ക​ണ്ണൂ​ർ: ത​ളാ​പ്പ് അ​മ്പാ​ടി​മു​ക്കി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.
മേ​ലെ​ചൊ​വ്വ​യി​ലെ കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ത​ളാ​പ്പ് അ​ന്പാ​ടി​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ശാ​ന്ത​ൻ, വൈ​ശാ​ഖ്, ഉ​ണ്ണി എ​ന്നി​വ​ർ​ക്കു നേ​രേ​യെ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. പ്ര​ശാ​ന്ത​ന് അ​ര​യ്ക്കു കു​ത്തേ​റ്റ നി​ല​യി​ലും മ​റ്റു​ള്ള​വ​ർ​ക്കു ത​ല​യ്ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്.
മു​ഖം​മൂ​ടി​യ​ണി​ഞ്ഞ് അ​ക്ര​മി​ക്കാ​നെ​ത്തി​യ​വ​രു​ടെ മു​ഖം​മു​ടി അ​ഴി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു. അ​ക്ര​മ​ത്തി​നു മു​ന്പ് ക​ണ്ണൂ​ർ ത​ളാ​പ്പ് കൃ​ഷ്ണ ടാ​ക്കീ​സി​നു സ​മീ​പം വ​ച്ച് കി​ര​ണും അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈയാങ്ക​ളി​യും ന​ട​ന്നി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്നം പി​ന്നീ​ട് രാ​ഷ്‌​ട്രീ​യ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 പേ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
 

No comments

Powered by Blogger.