മാ​ക്കൂ​ട്ട​ത്ത് അ​പ​ക​ട പ​ര​മ്പ​ര


ഇ​രി​ട്ടി: ഇ​രി​ട്ടി-​വി​രാ​ജ്‌​പേ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യ നാ​ലു വ്യ​ത്യ​സ്ഥ അ​പ​ക​ട​ങ്ങ​ളി​ല്‍ 25 ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഓ​ണം-​ബ​ക്രീ​ദ് അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി വിരാ​ജ്‌​പേ​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മാ​ക്കൂ​ട്ട​ത്തി​നും പെ​രു​മ്പാ​ടി​ക്കും ഇ​ട​യി​ല്‍ പ​ത്ത് കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​ണ് എ​ല്ലാ അ​പ​ക​ട​ങ്ങ​ളും ന​ട​ന്ന​ത്. 20 യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ട്രാ​വ​ല​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ചു​ര​ത്തി​ല്‍ 15 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ മ​റി​ഞ്ഞ് 15 ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ക​ണ്ണൂ​രി​ല്‍ നി​ന്നും മ​ടി​ക്കേ​രി​യി​ല്‍ പോ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ലെ മു​ഹ​മ്മ​ദ് മ​ന്‍​സി​ലി​ല്‍ ക​മാ​ല്‍ (50), ഫി​സ മ​ന്‍​സി​ലി​ല്‍ സ​ലാം (42), മു​ഹ​മ്മ​ദ് മ​ന്‍​സി​ലി​ല്‍ മു​ഹ​സീ​റ(22), മു​ഹ​സീ​റ​യു​ടെ ഒ​രു വ​യ​സ് പ്രാ​യ​മാ​യ മ​ക​ള്‍, ര​ഹാ​ന (30), ത​ന്‍​സീ​റ (28), അ​ന്‍​വ​ര്‍ (35), ഫ​യാ​സ് (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലേ​യും ഇ​രി​ട്ടി​യി​ലേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ പ്ര​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്രാ​വ​ല​റി​ല്‍ നി​ന്നും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

പെ​രു​മ്പാ​ടി​ക്ക് സ​മീ​പ​ത്തെ ഹ​നു​മാ​ന്‍ സ്വാ​മി ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​ണ് മ​റ്റ് മൂ​ന്ന് അ​പ​ക​ട​ങ്ങ​ളും ന​ട​ന്ന​ത്. കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​മു​ട്ടി 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചു​രം റോ​ഡി​ലെ വ​ള​വി​ല്‍​വ​ച്ച് എ​തി​ര്‍ ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന കാ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​രു​കാ​റു​ക​ളു​ടെ​യും മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഇ​രു കാ​റു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന വ​ലി​യ​ന്നൂ​രി​ലെ സു​നി​ല്‍​കു​മാ​ര്‍ (46), പെ​ര​ള​ശേ​രി​യി​ലെ ബൈ​ജു( 40), മാ​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദേ​വ​ദാ​സ്(49), സ​ലീം((59), മോ​ഹ​ന​ൻ(45), അ​ഹ​മ്മ​ദ്(59), വി​നോ​ദ്( 48), രാ​ജു(57), ത​ല​ശേ​രി സ്വ​ദേ​ശി അ​ഷ്‌​റ​ഫ് (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടിയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
മൈ​സൂ​രു​വി​ല്‍​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു. വാ​നി​ല്‍ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ണ്ണ് മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് വാ​ന്‍ കു​ഴി​യി​ല്‍ നി​ന്നും ക​യ​റ്റി​യ​ത്.

പെ​രു​മ്പാ​ടി ത​ടാ​ക​ത്തി​നു സ​മീ​പം ട്രാ​വ​ല​ര്‍ കാ​റി​ലി​ടി​ച്ച് കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പാ​നൂര്‍ സ്വ​ദേ​ശി​ക​ള്‍ വിരാ​ജ്‌​പേ​ട്ട​യി​ലെ കു​ടും​ബ​വീ​ട്ടി​ല്‍ പോ​യി തി​രി​ച്ചു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
വീ​തി​കു​റ​ഞ്ഞ ചു​രം റോ​ഡി​ലെ അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗും അ​മി​ത വേ​ഗ​ത​യു​മാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

എ​ല്ലാ അ​പ​ക​ട​ങ്ങ​ളും രാ​ത്രി പ​ത്തിന് ശേ​ഷ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​ണം അ​വ​ധി​യാ​യ​തി​നാ​ല്‍ ചു​രം റോ​ഡി​ലൂ​ടെ ധാ​രാ​ളം സ​ഞ്ചാ​രി​ക​ളാ​ണ് മൈ​സൂ​ര്‍-​ബം​ഗ​ളു​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്.
 

No comments

Powered by Blogger.