മൊബൈൽ ടവർ ടെക്നീഷ്യൻമാർ അനിശ്ചിതകാല സമരത്തിലേക്ക്. സമരം ശക്തമായാൽ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചേക്കും..


മൊബൈല്‍ ഫോണ്‍ ടവര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരം നാല്‌ ദിവസം പിന്നിടുന്നു.ബോണസ്‌ ആവശ്യപ്പെട്ടാണ്‌ കേരളത്തിലെ ആയിരകണക്കിന്‌ ജീവനക്കാര്‍ സമരം നടത്തുന്നത്‌.എന്നാല്‍ ഇവരുടെ സമരത്തിന്‌ രാഷ്ര്‌ടീയ പിന്‍ബലമില്ലന്നത്‌ സമരം നീളാന്‍ കാരണമാകുന്നു. ഓണത്തിന്‌ മുന്‍മ്പ്‌ തങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌. ജില്ലയില്‍മാത്രം 500 ലേറെ ജീവനക്കാര്‍ രാത്രിയും പകലുമില്ലാതെ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്‌. 24 മണിക്കൂറും ജോലി ചെയ്യുന്ന മറ്റൊരു വിഭാഗമില്ല.
രാത്രിയിലും പകലും നോക്കാതെ ഓടി നടന്ന ടവറുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ട്‌ പോകുമ്പോഴും ഇവരുടെ ബോണസിന്റെയും മറ്റ്‌ ആനൂകൂല്യങ്ങളുടെ കാര്യത്തിലും കമ്പനി ഉടമകള്‍ മുഖം തിരിക്കുകയാണ്‌.24 മണിക്കൂറും ജോലിചെയ്യുന്ന ഇവര്‍ക്ക്‌ ലഭിക്കുന്നത്‌ തുച്‌ഛമായി വേതനമാണ്‌.ഇവരുടെ സമരം നീണ്ടുപോയാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമാകും.യഥാസമയം ടവറുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലങ്കില്‍ പണി പാളുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ഇപ്പോള്‍ ഈ മേഖലയില്‍ സമരം ആരംഭിച്ചത്തോടെ തൊഴിലാളികളെ പിരിച്ച്‌ വിടല്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്‌ മൊബൈല്‍ കമ്പനി ഉടമകള്‍. സി.ഐ.ടി.യു,ഐ.എന്‍.ടി.യു.സി,ബി.എം.എസ്‌ യൂണിയനിലുളള മുഴുവന്‍ തൊഴിലാളികളും സമരത്തിലാണ്‌ച്ചു.

No comments

Powered by Blogger.