മോൺ. ജോസഫ് പാംപ്ലാനി: തലശ്ശേരി അതിരൂപത സഹായമെത്രാൻ


തലശേരി അതിരൂപതയുടെ സഹായമെത്രാനായി മോൺ. ജോസഫ് പാംപ്ലാനിയെ സീറോ മലബാർ മെത്രാൻ സിനഡ് തിരഞ്ഞെടുത്തു. നിലവിൽ തലശേരി അതിരൂപതയുടെ വികാരി ജനറലും ആൽഫാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായി പ്രവർത്തിച്ചു വരികയായിരുന്നു.

 അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും, സുപ്രസിദ്ധ വാഗ്മിയുമായ മോൺ. ജോസഫ് പാംപ്ലാനി ദേശീയ അന്തർദ്ദേശിയ തലങ്ങളിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഒൻപതോളം പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.

സീറോ മലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽവച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ കാർഡിനൽ മാർ ജോർജ് ആലഞ്ചേരിയാണ് നിയമനം അറിയിച്ചത്.

No comments

Powered by Blogger.