കണ്ണൂരിൽ ലക്ഷങ്ങളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റിൽ


നിരവധി പേരിൽനിന്നും ലക്ഷങ്ങൾ വാങ്ങി തട്ടിപ്പുനടത്തിയ അധ്യാപികയെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത് .നാറാത്ത് സ്വദേശിനി ജ്യോതിലക്ഷ്മിയെയാണ് പോലീസ് ഒളിവിൽക്കഴിയുന്ന വീട്ടിൽനിന്നും പിടികൂടിയത് .അഴിക്കോട് ഓലടതാഴയിലെ ചന്ദ്രോത്ത്മുകുന്ദന് തളിപ്പറമ്പിൽ സ്ഥലം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച് 40 ലക്ഷം വാങ്ങി മുങ്ങിയ കേസ്സിലാണ് അറസ്റ്റ്.കതിരൂരിലെ കർഷകനിൽനിന്നും 20 ലക്ഷം വാങ്ങിയ ഇവർ പണം തിരികെ ചോദിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫാക്കി മുങ്ങുകയായിരുന്നെന്നു പോലീസ് പറഞ്ഞു 

കഴിഞ്ഞ മാസം മകളുടെ കല്യാണ ആവശ്യത്തിന് പണം ആവശ്യപ്പെട്ട്‌ വീണ്ടും ജ്യോതിലക്ഷ്മിയെ നിരന്തരം ഫോൺവിളിച്ചപ്പോൾ പണം നല്കാൻ ഇവർ കൂട്ടാക്കിയില്ല .തുടർന്ന് കർഷകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു .ഇതേതുടർന്ന് മനംനൊന്തു കർഷകൻ ആത്‍മഹത്യ ചെയ്ത സംഭവവും ഉണ്ടായി .

കണ്ണ് ടൗണിലെ ടാക്സിഡ്രൈവറിൽനിന്ന് 4 ലക്ഷം വാങ്ങി തട്ടിപ്പ്നടത്തിയ കേസ്സിലും ഇവർ പ്രതിയാണ് .കണ്ണൂർ ടൗൺ,തലശ്ശേരി ,കതിരൂർ തുടങ്ങിയ പോലീസ്‌റ്റേഷനുകളിലും ജ്യോതിലക്ഷ്മിക്കെതിരെ കേസ്സ് ഉണ്ട് .മുങ്ങിനടക്കുന്ന ഇവർക്കെതിരെ പോലീസ് വാറണ്ടും നിലവിലുണ്ട് .

പയ്യാമ്പലം ബീച്ചിന്‌ പിറകിൽ ഒളിച്ചുതാമസിക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ് ചെയ്യുകയായിരുന്നു .

No comments

Powered by Blogger.