പാ​നൂ​ർ കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ യു​വ​തി​യെ കാ​റി​ടി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു.


പാ​നൂ​ർ: കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ യു​വ​തി​യെ കാ​റി​ടി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു. കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന പ​ത്താ​യ​ക്കു​ന്ന് സൗ​ത്ത്പാ​ട്യ​ത്തെ പീ​ടി​ക​പ്പു​ര​യി​ൽ ഗീ​ത​യെ​യാ​ണ് (47) രാ​വി​ലെ 11 ഓ​ടെ കാ​റി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച​ത്.

ബോ​ധ​ര​ഹി​ത​യാ​യി റോ​ഡി​ൽ വീ​ണ യു​വ​തി​യു​ടെ പ​ക്ക​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 10,000 രൂ​പ​യും ക​വ​ർ​ന്നു. യു​വ​തി​യെ മ​റ്റ് യാ​ത്ര​ക്കാ​രാ​ണ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ഇ​പ്പോ​ൾ ത​ല​ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നേ​ര​ത്തെ യു​വ​തി മേ​ക്കു​ന്നി​ലെ വീ​ട്ടു​കാ​ർ​ക്കെ​തി​രേ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സ് കൂ​ത്തു​പ​റ​മ്പ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

അ​ടു​ത്ത മാ​സം വി​ധി വ​രാ​നി​രി​ക്കെ അ​തേ സം​ഘം ത​ന്നെ​യാ​ണ് ത​നി​ക്കെ​തി​രേ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഗീ​ത പ​റ​ഞ്ഞു. ചൊ​ക്ലി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു. വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
 

No comments

Powered by Blogger.