നാലു ദിവസത്തെ സന്ദർശനത്തിനായി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തി

നാലു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻബിൻ മുഹമ്മദ് അൽ ഖാസിമിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, എം.എ യൂസുഫലി, മന്ത്രിമാർ, വ്യവസായികൾ തുടങ്ങിയ പ്രമുഖരും ചേർന്ന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
ഇന്ന് രാജ്ഭവനിൽ ഗവർണറുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തും രണ്ടാം ദിവസം ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കും അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത്, തിരുവനന്തപുരത്തു നിന്നും യാത്ര തിരിക്കും

No comments

Powered by Blogger.