എംസാന്റിന്റെ മറവില്‍ പൂഴികടത്തല്‍; വളപട്ടണത്ത് ടിപ്പറും ഡ്രൈവറും പിടിയില്‍


കണ്ണൂര്‍: എംസാന്റെന്ന വ്യാജേന കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. വളപട്ടണം പാലത്തിനടുത്ത് വെച്ച് എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും രഹസ്യവിവരത്തെ തുടര്‍ന്നാണ് ടിപ്പര്‍ ലോറി പരിശോധിച്ചത്. ലോറിയുടെ പാതിഭാഗം മണലും മുകള്‍ ഭാഗത്തായി എംസാന്റും ഇട്ടശേഷം കൊണ്ടുപോകവെയാണ് പിടിയിലായത്.
മടക്കരയില്‍ നിന്ന്് കണ്ണൂര്‍ ഭാഗത്തേക്കായിരുന്നു മണല്‍കടത്ത്. ടിപ്പര്‍ ലോറിയും മണലും ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്്.

No comments

Powered by Blogger.