വിദ്യാത്ഥികളുടെ ലഹരി ഉപയോഗം ജില്ലയിലെ സ്കൂളുകൾ സന്ദർശിച്ച ഋഷിരാജ് സിങ്ങിന്റെ പ്രസംഗം അദ്ധ്യാപകരേയും രക്ഷിതാക്കളേയും ഉദ്ധേശിച്ച്കണ്ണൂർ ∙ വിദ്യാർഥികളിലെ ലഹരി ഉപയോഗം I അവസാനിപ്പിക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ ക്ലാസ്. ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമായി സംവദിക്കാനെത്തിയ ഋഷിരാജ് സിങ്ങിന്റെ പ്രസംഗം രക്ഷിതാക്കളെയും അധ്യാപകരെയും ഉദ്ദേശിച്ചായിരുന്നു. പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ അദ്ദേഹം രക്ഷിതാക്കൾക്കും അധ്യാപകർക്കും നൽകിയ ടിപ്സുകൾ ഇങ്ങനെ.

∙ വിദ്യാർഥിയുടെ ക്ലാസിലെ പെരുമാറ്റത്തിൽ മാറ്റം കണ്ടാൽ അധ്യാപകർ ശ്രദ്ധിക്കണം. ക്ലാസുകൾ കട്ട് ചെയ്യുക, ശ്രദ്ധക്കുറവ് എന്നിവ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള വിദ്യാർഥികളുമായി അധ്യാപകർ സംസാരിക്കണം.

∙ കുട്ടികൾ ഒറ്റയ്ക്ക് മുറിയടച്ചിരിക്കുക, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശരീരം തളർച്ച തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

∙ അമിതമായ സമ്മർദമാണു കുട്ടികളെ ലഹരിമരുന്നിലേക്കു നയിക്കുന്നത്.

∙ കുട്ടികളുമായി ദിവസം അഞ്ചു മിനിറ്റെങ്കിലും സംസാരിക്കുക; കുട്ടികൾക്കു വേണ്ടിയാണ് ജീവിക്കുന്നതെന്നു പറയുന്നവർ കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ എന്തു കാര്യം.

∙ വിദ്യാർഥികളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒൻപതു മിനിറ്റ് സമയമുണ്ട്. രാവിലെ എഴുന്നേറ്റ ഉടനുള്ള മൂന്ന് മിനിറ്റ്, സ്കൂൾ വിട്ടുവന്ന ഉടനുള്ള മൂന്നു മിനിറ്റ്, കിടക്കാൻ പോകുന്നതിനു മുൻപുള്ള മൂന്നു മിനിറ്റ്. ഈ സമയം കുട്ടികളോടു സംസാരിക്കുക, അവർക്കു പറയാനുള്ളത് കേൾക്കുക.

∙ ജീവിതത്തിലെ ദിനചര്യകൾ മടുപ്പിക്കുമ്പോൾ ഉന്മേഷത്തിനാണ് കുട്ടികൾ ബ്ലൂവെയ്ൽ പോലുള്ള ഗെയിമുകളുടെ പിന്നാലെ പോകുന്നത്.

പാട്ടിനും നൃത്തത്തിനും കളികൾക്കും സമയം നൽകി കുട്ടികളുടെ മടുപ്പ് മാറ്റി ഉൻമേഷം നൽകാം. പിടിഎ പ്രസിഡന്റ് കെ.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.കെ.വസന്ത, പ്രിൻസിപ്പൽ ഗീത പാലക്കൽ, പ്രധാനാധ്യാപിക കെ.സരസ്വതി, കെ.രാമചന്ദ്രൻ, സി.എച്ച്.ഫാസിൽ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ ഒരുക്കിയ കാൻവാസിൽ ഋഷിരാജ് സിങ് ഒപ്പുവച്ചു.

വിദ്യാർഥികളോട് ഋഷിരാജ് സിങ് - മറക്കരുത് ഈ നമ്പറുകൾ

വിദ്യാലയ പരിസരത്ത് ലഹരി മരുന്നുകൾ വിൽപന നടത്തുന്നുണ്ടെങ്കിൽ 9447178000, 9061178000 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണം. ഈ നമ്പറുകൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കാൻ സ്കൂൾ അധികൃതർ തയാറാവണം. കൗതുകത്തിന് വിദ്യാർഥികൾ ലഹരി ഉപയോഗിച്ചുതുടങ്ങിയാൽ പിന്നെ അതിൽ നിന്നു പിൻമാറ്റം അസാധ്യം.

No comments

Powered by Blogger.