സാ​ധ​ന​ങ്ങ​ളെ​ത്തി​യി​ല്ല; മി​ക്ക റേ​ഷ​ന്‍ ക​ട​ക​ളും ശൂ​ന്യം


പ​യ്യ​ന്നൂ​ര്‍: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ​ല്‍ റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ മി​ക്ക റേ​ഷ​ന്‍​ക​ട​ക​ളും ശൂ​ന്യ​മാ​യി. പ​യ്യ​ന്നൂ​ര്‍ വെ​യ​ര്‍ ഹൗ​സി​ല്‍​നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം​ ചെ​യ്യു​ന്ന പ​തി​ന​ഞ്ചോ​ളം റേ​ഷ​ന്‍​ക​ട​ക​ൾ ഉ​ത്രാ​ട​ദി​ന​ത്തി​ല്‍​പോ​ലും സാ​ധ​ന​ങ്ങ​ളി​ല്ലാ​തെ ശൂ​ന്യ​മാ​യി കി​ട​ന്നു. ജി​ല്ല​യി​ലെ മ​റ്റ് നി​ര​വ​ധി റേ​ഷ​ൻ​ക​ട​ക​ളി​ലും സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ചെ​റു​പു​ഴ മേ​ഖ​ല​ക​ളി​ല്‍ റേ​ഷ​ന്‍​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ക്കു​ന്ന​ത് പ​യ്യ​ന്നൂ​ര്‍ വെ​യ​ര്‍​ഹൗ​സി​ല്‍​നി​ന്നാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നൂ​റ്റി​യി​രു​പ​തോ​ളം റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ പ​തി​ന​ഞ്ചോ​ളം റേ​ഷ​ന്‍ ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ള്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വി​ത​ര​ണം നി​ല​ച്ചു. ക​ഴി​ഞ്ഞ 24നാ​ണ് സ്‌​പെ​ഷ​ല്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ത്ത​ര​വ് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ല്‍​നി​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു ല​ഭി​ച്ച​ത്. പ്ര​ത്യേ​ക നി​ര​ക്കി​ല്‍ അ​ഞ്ചു കി​ലോ അ​രി​യും 22 രൂ​പ നി​ര​ക്കി​ല്‍ ഒ​രു​കി​ലോ പ​ഞ്ച​സാ​ര​യും കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കു ന​ല്‍​ക​ണ​മെ​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര​വ്.
ഇ​ന്ന​ലെ സ്‌​പെ​ഷ​ല്‍ റേ​ഷ​ന്‍ വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും പ​യ്യ​ന്നൂ​ര്‍ സ​പ്ലൈ യൂ​ണി​റ്റി​നു കീ​ഴി​ലെ 15 റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ സാ​ധ​ന​മെ​ത്താ​തി​രു​ന്ന​തി​ന് വ്യ​ക്ത​മാ​യ കാ​ര​ണം പ​റ​യാ​ന്‍ അ​ധി​കൃ​ത​ര്‍​ക്കാ​കു​ന്നി​ല്ല. ഇ​ന്ന​ലെ റേ​ഷ​ന്‍​വി​ത​ര​ണം അ​വ​സാ​നി​ക്കു​മെ​ന്ന് ഈ ​റേ​ഷ​ന്‍​ക​ട​ക​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ പ​ല​ര്‍​ക്കും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ സ​ന്ദേ​ശം മൊ​ബൈ​ല്‍ ഫോ​ണി​ലെ​ത്തി. ഇ​തു ക​ണ്ട് വീ​ണ്ടും റേ​ഷ​ന്‍​ക​ട​ക​ളി​ലേ​ക്കോ​ടി​യ​വ​ര്‍ നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ടി​വ​ന്നു.
ഓ​ഗ​സ്റ്റ് മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം നേ​ര​ത്തേ​ത​ന്നെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​മാ​സം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​ച്ച റേ​ഷ​ന്‍​സാ​ധ​ന​ങ്ങ​ളാ​ണു സ്‌​പെ​ഷ​ല്‍ സാ​ധ​ന​ങ്ങ​ളാ​യി വി​ത​ര​ണം ചെ​യ്ത​ത്. അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ത്ര​യും റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ സാ​ധ​ന​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടാ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​തെ​ന്നും ആ​റി​നു​ള്ളി​ല്‍ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളെ​ത്താ​തി​രു​ന്ന ക​ട​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ച് വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ വെ​യ​ര്‍​ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ പ​റ​യു​ന്ന​ത്

No comments

Powered by Blogger.