സൗഹാർദ്ദത്തിന്റെ പാരമ്പര്യം തകർക്കലാണ് ഫാഷിസത്തിന്റെ രീതി- കെ പി രാമനുണ്ണി


എടക്കാട്‌: നമ്മുടെ നാട്ടിലെ സൗഹാർദത്തിന്റെ പാരമ്പര്യവും മതനിരപേക്ഷതയും തകർക്കലാണ് ഫാഷിസത്തിന്റെ രീതി എന്നും, ഫാഷിസം എന്നത് മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളെ വിഷലിപ്തമാക്കിക്കൊണ്ട് പര വിദ്യേഷത്തിന് ശ്രമിക്കുന്ന കാലത്ത് മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളെ സമ്പന്നമാക്കി അതിന്റെ നല്ല അനുഭവ ലോകങ്ങളിലേക്ക് കൊണ്ടുവന്നു  പ്രതിരോധം ഉയർത്തുക എന്നതാണ് ഇന്ന് സാഹിത്യം ചെയ്യേണ്ടതെന്നും പ്രമുഖ എഴുത്തുകാരൻ കെ പി രാമനുണ്ണി പറഞ്ഞു. എടക്കാട്  സാഹിത്യവേദി സംഘടിപ്പിച്ച " സാഹിത്യ സായാഹ്നം" പരിപാടിയുടെ ഭാഗമായുള്ള സാഹിത്യ സമ്മേനത്തിന് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കെ സി ഉമേഷ് ബാബു, ടി.പി.മുഹമ്മദ്  ഷമീം, കടബൂർ ഗ്രമ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ എന്നിവർ പ്രസംഗിച്ചു. . ഡോ: എ വൽസലൻ അദ്ധ്യക്ഷത വഹിച്ചു. കവി സമ്മേളനം മുരളി കടച്ചിറയും, കഥയരങ്ങ് ദാമോദരൻ കുളപ്പുറവും ഉദ്ഘാടനം ചെയ്യിതു. മനോജ് കാട്ടാമ്പള്ളി, രവീന്ദ്രൻ കിഴുന്ന, ഇയ്യ വളപട്ടണം, അഡ്വ: ഹംസക്കുട്ടി, രൂപ രാജേന്ദ്രൻ, സാബിർ വളപട്ടണം, അസ്ന പ്രേമൻ, കളത്തിൽ ബഷീർ, എൻ .പി സന്തോഷ്, അഷറഫ് മുഴപ്പിലങ്ങാട്, എം.കെ മറിയു, സി.എ പത്മനാഭൻ, ജസീൽ കുറ്റിക്കകം, ഫാസിൽ മുരിങ്ങോളി, തുടങ്ങിയവർ കഥ- കവിത അവതരിപ്പിച്ചു. ഭൂമിക ലിറ്റററി മാഗസിന്റെ പ്രകാശനം കെ സി ഉമേഷ് ബാബു നിർവഹിച്ചു .കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് എറ്റുവാങ്ങി.മേഖലയിലെ മുതിർന്ന എഴുത്തുകാരായ ടി.കെ.ടി.മുഴപ്പിലങ്ങാട്, മുരളി കാടച്ചി റി, ഷാഫി ചെറു മാവിലായി, കടമ്പൂർ രാജൻ, ഭരതൻ നടൽ, എന്നിവരെ കെ പി രാമനുണ്ണി ആദരിരിച്ചു
. പുതുതായി ഏർപ്പെടുത്തുന്ന മലബാർതല സാഹിത്യ അവാർഡിന്റെ പ്രഖ്യാപനം T.K. D. മുഴപ്പിലങ്ങാട് നിർവഹിച്ചു.വിദ്യാർത്ഥികളുടെ സാഹിത്യ മത്സരത്തിന്റെ സമ്മാനദാനം മാധവൻ പുറച്ചേരി നടത്തി.കോരിച്ചൊരിഞ്ഞ കനത്ത മഴത്തും എടക്കട് ബസാറിൽ വൈകീട്ട് 4 മണി മുതൽ രാത്രി വരെ നടന്ന സാഹിത്യ സായാഹ്നത്തിൽ നൂറുകണക്കിന് സഹൃദയരുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി .സതീശൻ മോറായി, എ കെ അശറഫ് മാസ്റ്റർ, കെ ശിവദാസൻ സംസാരിച്ചു.എം.കെ.അബൂബക്കർ സ്വാഗതവും, പി അബ്ദുൽ മജീദ് നന്ദി പറഞ്ഞു.

No comments

Powered by Blogger.