ഓ​ണ​ത്തി​ര​ക്കി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പു​ലി​യി​റ​ങ്ങി


ക​ണ്ണൂ​ർ: പു​ലി​ക​ളൊ​ടൊ​പ്പം നൃ​ത്തം ച​വു​ട്ടി നി​ര​വ​ധി​പേ​ർ. ക​ണ്ണൂ​ർ ന​ഗ​ര​ത്തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ആ​ഘോ​ഷ തി​മ​ർ​പ്പി​ലാ​ക്കു​ന്ന​താ​യി പു​ലി​ക്ക​ളി​യും വ​നി​താ ശി​ങ്കാ​രി​മേ​ള മ​ത്സ​വും. എ​ന്നാ​ൽ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഓ​ണ ത​ലേ​ന്ന് റോ​ഡി​ൽ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും പോ​ലീ​സും ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലു​മാ​ണ് പു​ലിക്ക​ളി​ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​ത്. വി​ള​ക്കും​ത​റ മൈ​താ​നി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പു​ലി​ക്ക​ളി ന​ഗ​രം ചു​റ്റി ടൗ​ണ്‍ സ്ക്വ​യറി​ൽ സ​മാ​പി​ച്ചു.

പു​ലി​ക​ളൊ​ടൊ​പ്പം നൃ​ത്തം ച​വി​ട്ടു​ന്ന​തി​നും യു​വാ​ക്ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ചി​ല​രും ഒ​ത്തു​കൂ​ടി. ശൂ​രി​ലെ മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 22 അം​ഗ പു​ലി സം​ഘ​ത്തി​ന് തൊ​ട്ട് പി​റ​കി​ലാ​യി ഏ​ച്ചൂ​ർ വി​ശ്വ​ഭാ​ര​തി ക​ള​രി സം​ഘ​ത്തി​ന്‍റെ ക​ള​രി​പ്പ​യ​റ്റ്, കാ​ർ​ത്തി​ക​പു​രം ശ്രീ​ധ​ർ​മ​ശാ​സ്താ സം​ഘ​ത്തി​ന്‍റെ പൂ​ക്കാ​ട​വി എ​ന്നി​വ​യും അ​ര​ങ്ങേ​റി.

വി​ള​ക്കും​ത​റ മൈ​താ​നി​യി​ൽ മേ​യ​ർ ഇ.​പി. ല​ത പു​ലി​ക്ക​ളി ഘോ​ഷ​യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജി​തീ​ഷ് ജോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ടൗ​ണ്‍ സ്ക്വ​യ​റി​ൽ സ​മാ​പ​ന പ​രി​പാ​ടി മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 

No comments

Powered by Blogger.