പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ തെരുവ് ഓണച്ചന്ത മുഴുവൻ പ്ലാസ്റ്റിക് ക്യാരി ബാഗ് മയം!


കണ്ണൂര്‍: വ്യാപാര സ്ഥാപനങ്ങളില്‍ കയറി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടാന്‍ ഉത്സാഹം കാണിക്കുന്ന അധികൃതര്‍ക്ക് ഓണം- ബക്രീദ് പ്രമാണിച്ച് തെരുവില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ സാധനങ്ങൾ വിൽക്കുന്ന തെരുവ് കച്ചവടക്കാരെ കാണാന്‍ കണ്ണില്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ ക്യാരിബാഗുകള്‍ നിരോധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഇത് പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണ്. തങ്ങളുടെ മൂക്കിന് താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികളുടെ വിതരണം തടയാന്‍ കഴിയാത്ത ഭരണാധികാരികള്‍ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയുള്ള പ്രഹസന പരിശോധനകളില്‍ മുഴുകുകയാണ്. ഇത്തരത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഫുട്പാത്തുകളില്‍ സുലഭമായി ലഭിക്കുമ്പോള്‍ എങ്ങനെയാണ് നിരോധനം നടപ്പിലാക്കുകയെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.

പ്രഖ്യാപിക്കുന്നതിന് മുമ്പ് കോര്‍പ്പറേഷന്‍ പരിധിയിലെയെങ്കിലും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ അധികാരികള്‍ തയ്യാറാകണമായിരുന്നു. .
ഫുട്പാത്ത് കച്ചവടക്കാരും പൂ വില്‍പനക്കാരും രണ്ട് ദിവസം കഴിഞ്ഞാല്‍ നഗരം വിട്ടുപോകും. അവര്‍ ഉണ്ടാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികാരികള്‍ തന്നെ പണിയെടുക്കേണ്ടിവരും. അവര്‍ വിതരണം ചെയ്ത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നാട്ടുകാരുടെ പറമ്പിലും മറ്റുമായി കിടക്കുകയും ചെയ്യും.

No comments

Powered by Blogger.