കണ്ണൂർ പഴശ്ശി അണക്കെട്ടിലെ ജലവൈദ്യുതപദ്ധതി യാഥാർഥ്യത്തിലേക്ക്

കണ്ണൂർ പഴശ്ശി അണക്കെട്ടിലെ ജലവൈദ്യുതപദ്ധതി യാഥാർഥ്യത്തിലേക്ക്. ഡാം സുരക്ഷാ അതോറിറ്റി അനുമതി നൽകിയതിന് പിന്നാലെ ടെൻഡറും ഉറപ്പിച്ചു. ഏഴര മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ജലസേചന ആവശ്യത്തിനായി നിർമിച്ച പഴശ്ശി അണക്കെട്ടിൽനിന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ വൈദ്യുതിയും ഉൽപാദിപ്പിച്ച് തുടങ്ങും. ഏകദേശം ഏൺപത് കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. നിർമാണം വേഗത്തിലാക്കാൻ ബാരാപോൾ പദ്ധതി പ്രദേശത്തുളള ഓഫിസ് ചാവശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുടിവെളളത്തിനും ജലസേചനത്തിനുംശേഷം വെറുതെ ഒഴുക്കി കളയുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് തീരുമാനിച്ചരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം ഉൾപ്പടെയുള്ള മേഖലകളിലേക്ക് ഇവിടുന്നുള്ള വൈദ്യുതി ഉപയോഗിക്കാം.
പ്രതിവർഷം ഇരുപത്തിയഞ്ച് മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. അണക്കെട്ടിന്റെ സംഭരണശേഷി ഇരുപത്തിയാറര മീറ്ററാണ്. പത്തൊൻപതര മീറ്റർ വെള്ളമുണ്ടെങ്കിൽ വൈദ്യുതി ഉൽപാദനം നടക്കും. 

No comments

Powered by Blogger.