ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും വ്യാ​പാ​ര സ​മു​ച്ചയ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗി​ന് പ​ണം ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം


ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ​മു​ച്ചയ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​നി പാ​ർ​ക്കിം​ഗി​ന് പ​ണം കൊടു​ക്കേ​ണ്ടിവ​രും. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നു പ​ണം ഈ​ടാ​ക്കാ​നു​ള്ള അ​നു​മ​തി​ക്കു കോ​ർ​പ​റേ​ഷ​ൻ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. അ​ടു​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം അ​ജ​ണ്ട​യാ​യി അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

മു​നി​സി​പ്പ​ൽ ആ​ക്ടി​ലെ സെ​ക്‌​ഷ​ൻ 475 അ​നു​സ​രി​ച്ചാ​ണ് കോ​ർ​പ​റേ​ഷ​ൻ പാ​ർ​ക്കിം​ഗി​നു പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​പ്ര​കാ​രം വ്യാ​പാ​ര സ​മു​ച്ഛ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്ക​ണ​മെ​ന്നു നി​ബ​ന്ധ​ന​യു​ണ്ട്. എ​ന്നാ​ൽ ഇ​ത് സൗ​ജ​ന്യ​മാ​യോ പ​ണം ഈ​ടാ​ക്കി വേ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​ർ​ക്കിം​ഗ് നി​ർ​ദേ​ശ​ത്തി​ലെ ഈ ​പ​ഴു​ത് ത​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ചി​ല കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ വ​ഴ​ങ്ങി​യ​താ​ണെ​ന്നു വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പാ​ർ​ക്കിം​ഗി​ന് എ​ത്ര രൂ​പ ഈ​ടാ​ക്ക​ണം, സ​മ​യ പ​രി​ധി എ​ന്നി​വ​യെ കു​റി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​നം കൗ​ൺ​സി​ൽ യോ​ഗ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക. പ​ണ​മ​ട​ച്ചു​ള്ള പാ​ർ​ക്കിം​ഗ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​തി​ൽ നി​ന്നും കോ​ർ​പ​റേ​ഷ​ന് നി​ശ്ചി​ത നി​കു​തി​യും ല​ഭി​ക്കും. ക​ണ്ണൂ​രി​ൽ പ​ല വ്യാ​പാ​ര സ​മു​ച്ഛ​യ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. പ്ലാ​നി​ൽ മാ​ത്ര​മാ​ണ് പാ​ർ​ക്കിം​ഗ് ഏ​രി​യ ഉ​ള്ള​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പാ​ർ​ക്കിം​ഗ് മേ​ഖ​ല വ്യാ​പാ​രി​ക​ൾ​ക്ക് കെ​ട്ടി​ട ഉ​ട​മ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു രേ​ഖ​ക​ളി​ല്ലാ​തെ വാ​ട​ക​യ്ക്കു ന​ൽ​കു​ക​യാ​ണ് ചെ​യ്യാ​റ്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​ല വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും നി​ന്നും പാ​ർ​ക്കിം​ഗി​ന് പ​ണം ഈ​ടാ​ക്കു​ന്നു​ണ്ട്.

കോ​ർ​പ​റേ​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള ഇ​ത്ത​രം പ​ണ​പ്പി​രി​വ് സം​ബ​ന്ധി​ച്ച് പ​ല​പ്പോ​ഴും ഉ​പ​ഭോ​ക്താ​ക്ക​ളും പ​ണ​പ്പി​രി​വു​കാ​രും ത​മ്മി​ലു​ണ്ടാ​കു​ന്ന വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തോ​ള​മെ​ത്താ​റു​ണ്ട്. വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ‌​ത്തു​ന്ന​വ​ർ നി​ശ്ചി​ത രൂ​പ​യ്ക്കു​ള്ള സാ​ധ​ങ്ങ​ൾ വാ​ങ്ങി​യാ​ൽ പാ​ർ​ക്കിം​ഗ് ഫീ​സ് തി​രി​ച്ചു കൊ​ടു​ക്കു​ന്ന രീ​തി​യും ക​ണ്ണൂ​രി​ലു​ണ്ട്. പ​ല​രും രാ​വി​ലെ ഷോ​പ്പിം​ഗി​നെ​ന്ന വ്യാ​ജേ​ന എ​ത്തി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞെ​ത്തു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും ഇ​തൊ​ഴി​വാ​ക്കാ​ൻ പ​ണ​മീ​ടാ​ക്ക​ലേ വ​ഴി​യു​ള്ളൂ എ​ന്നു​മാ​ണ് വ്യാ​പാ​രി​ക​ളും കെ​ട്ടി​ട ഉ​ട​മ​ക​ളും പ​റ​യു​ന്ന​ത്.

നി​ല​വി​ൽ പ​ല വ്യാ​പാ​ര സ​മു​ച്ഛ​യ​ങ്ങ​ളി​ലും എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ച്ചു വ​രു​ന്ന സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ലാ​താ​കു​ന്ന​തോ​ടെ പ​ല​രും റോ​ഡ​രി​കും മ​റ്റും പാ​ർ​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് സാ​ധ്യ​ത. ഇ​ത് ന​ഗ​ര​ത്തെ ഗ​താ​ഗ​ത​കു​രു​ക്കി​ലേ​ക്ക് ത​ള്ളി​വി​ട്ടേ​ക്കും.
 

No comments

Powered by Blogger.