സങ്കടങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അവധിനല്‍കി തിരുവോണത്തെ വരവേല്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും 'കണ്ണൂർ വാർത്തകൾ' ഐശ്വര്യസമൃദ്ധമായ തിരുവോണാശംസകള്‍ നേരുന്നു.സങ്കടങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അവധിനല്‍കി തിരുവോണത്തെ വരവേല്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും 'കണ്ണൂർ വാർത്തകൾ' ഐശ്വര്യസമൃദ്ധമായ തിരുവോണാശംസകള്‍ നേരുന്നു. ഓണത്തിനോളം പ്രാധാന്യമുള്ള മറ്റൊരു ആഘോഷവും നമ്മള്‍ മലയാളികള്‍ക്കില്ല.നന്മയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമായി തിരുവോണം. തന്റെ പ്രജകളെ കാണാന്‍ മഹാബലിത്തമ്പുരാന്‍ രാവിലെ തന്നെ യാത്രതുടങ്ങി. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണക്കോടിയുടുത്തും ഓണസദ്യയൊരുക്കിയും ഓരോ മലയാളിയും മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷത്തിമിര്‍പ്പിലാണ്.ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാത്ത മലയാളികള്‍ കാണില്ല‍. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട്‌ അവര്‍ ഓണത്തെ വരവേല്‍ക്കുന്നു. കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്‌പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ്‌ പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ്‌ ഐതീഹ്യം.

No comments

Powered by Blogger.