നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറി; ഒഴിവായത് വന്‍ അപകടം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പാർക്കിങ് ബേയിലേക്ക് മാറ്റുന്നതിനിടെ തെന്നിമാറി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ തെന്നിമാറി. പുലർച്ചെയായിരുന്നു സംഭവം. വൻ അപകടമാണ് ഒഴിവായത്. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. യഥാർഥ ദിശയിൽനിന്ന് 50 മീറ്റർ മുന്‍പായി വിമാനം തിരിഞ്ഞതാണ് അപകട കാരണമെന്ന് സിയാൽ അറിയിച്ചു. അപകടത്തിൽപെട്ട വിമാനം മാറ്റാൻ എയർ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി.

പുലർച്ചെ 2.45ന് അബുദാബിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 452 വിമാനമാണ് അപകടത്തിൽ പെട്ടത്. മഴപെയ്യുന്നതിനിടെയായിരുന്നു വിമാനം റൺവേയിലിറങ്ങിയത്. റൺവേക്ക് സമീപത്തുണ്ടായിരുന്ന ഓടയിലേക്ക് വിമാനത്തിന്റെ വീൽ വീഴുകയായിരുന്നു. വിമാനം ടാക്സി ബേയിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് നീക്കുമ്പോഴായിരുന്നു അപകടം. പരിഭ്രാന്തരായ 102 യാത്രക്കാരെയും പെട്ടെന്ന് ഒഴിപ്പിച്ചു. യാത്രക്കാരെ സുരക്ഷിതരാക്കി.

യാത്രക്കാരുടെ ലഗേജ് സൂക്ഷിച്ചിരുന്ന ഭാഗത്തെ വാതിൽ ഏറെ സമയത്തിന് ശേഷമാണ് തുറക്കാനായത്. സംഭവത്തെക്കുറിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് അന്വേഷിക്കും. മറ്റ് സർവീസുകൾക്കൊന്നും മാറ്റമില്ല.

No comments

Powered by Blogger.