വിവാഹത്തിനായി അണിഞ്ഞൊരുങ്ങി കതിര്‍മണ്ഡപത്തില്‍ എത്തേണ്ട രജീന ആദ്യം എത്തിയത് പരീക്ഷാഹാളില്‍


കണ്ണൂര്‍: വിവാഹത്തിനായി അണിഞ്ഞൊരുങ്ങി കതിര്‍മണ്ഡപത്തില്‍ എത്തേണ്ട രജീന ആദ്യം എത്തിയത് പരീക്ഷാഹാളില്‍. ഇന്നലെ സര്‍വകലാശാല പരീക്ഷ നടന്ന പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജാണ് ഈ അപൂര്‍വ നിമിഷത്തിന് സാക്ഷിയായത്. കണ്ണപുരം ഇടക്കേപ്പുറത്ത് രാം നിവാസില്‍ ടി വി രാമചന്ദ്രന്റെയും പി എം രാജശ്രീയുടെയും മകളായ രജീനയുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ആ ദിവസം തന്നെ സര്‍വകലാശാല പരീക്ഷ തീയ്യതിയും വന്നതോടെ തന്റെ ഒരു വര്‍ഷം നഷ്ടപ്പെട്ടുവെന്നുറപ്പിച്ചതായിരുന്നു രജീന. എന്നാല്‍ പ്രതിശ്രുതവരനായ ഷിനോജിന്റെയും കുടുംബത്തിന്റെയും പ്രോത്സാഹനത്തോടെ വിവാഹദിവസം അണിഞ്ഞൊരുങ്ങി രജീന കോളേജില്‍ എത്തി പരീക്ഷ എഴുതി. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയോടെയാണ് രജീന പരീക്ഷയെഴുതിയത്. തുടര്‍ന്ന് 12.15ന് ബാങ്ക് ഹാളിലെ കതിര്‍മണ്ഡപത്തില്‍ ഷിനോജ് രജീനക്ക് താലി ചാര്‍ത്തി. പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലെ എം എസ് ഡബ്ല്യു അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് രജീന

No comments

Powered by Blogger.