നഗരത്തിലെ കന്നുകാലി ശല്യം; ഉടന്‍ പരിഹരിക്കും: മേയര്‍


കണ്ണൂര്‍: നഗരത്തില്‍ കന്നുകാലികളെ മേയാന്‍ വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മേയര്‍ ഇ പി ലത. ഇന്ന് ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെയാണ് കന്നുകാലി ശല്യം. ടൗണില്‍ ഇറങ്ങിയാല്‍ കന്നുകാലികളെ തട്ടിയിട്ട് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് കന്നുകാലികളെ ടൗണില്‍ മേയാന്‍ വിടുന്നവര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും മേയര്‍ പറഞ്ഞു. കന്നുകാലികളെ പിടിച്ചുകെട്ടാനുള്ള പൗണ്ടിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ പാറക്കണ്ടിയില്‍ പൗണ്ടിനായുള്ള സ്ഥലമുണ്ട്്. കോര്‍പ്പറേഷന്‍ ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്്. ഉടന്‍ തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

No comments

Powered by Blogger.