എ​ട​ക്കാ​ട് സ്ഫോ​ട​നം; പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി


ക​ണ്ണൂ​ർ: എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​ഡൂ​ർ പാ​ല​ത്തി​നു സ​മീ​പം ഉ​ഗ്ര​സ്ഫോ​ട​നം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ന്നു. എ​ന്നാ​ൽ രാ​ത്രി 12 വ​രെ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

നെ​ല്ലി​യോ​ട്ട് കാ​വ് റോ​ഡി​ൽ ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ട​ക്കാ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ത്രി വൈ​കി​യും പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​രുക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം വി​ഗ്ര​ഹ നി​മ​ഞ്ജ​ന യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ആ​ഡൂ​ർ പാ​ല​ത്തി​നു സ​മീ​പം ബി​ജെ​പി-സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ക​ല്ലേ​റും ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

തു​ട​ർ​ന്ന് ചാ​ല​യി​ലെ സി​പി​എം ഓ​ഫീ​സി​നു നേ​രേ​യും അ​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു ഈ ​സം​ഭ​വത്തി​നു​ശേ​ഷ​വും സ​മാ​ധാ​നം നി​ല​നി​ന്ന പ്ര​ദേ​ശ​ത്ത് ഉ​ഗ്ര​സ്ഫോ​ട​നം ഉ​ണ്ടാ​യ​ത് നാ​ട്ടു​കാ​രേ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കി​യിരി​ക്കു​ക​യാ​ണ്

No comments

Powered by Blogger.