മുഖ്യമന്ത്രിയുടെ ഇരിട്ടി താലൂക്ക്തല ജനസമ്പർക്ക പരിപാടി ഇന്ന്


ഇരിട്ടി :- മുഖ്യമന്ത്രിയുടെ ഇരിട്ടി താലൂക്ക്തല ജനസമ്പർക്ക പരിപാടി കലക്ടർമീർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷയൊഴികെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ, അപേക്ഷകൾ എന്നിവയിൽ ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തിൽ പരിഹാരം കാണുന്നതിനായി വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ എന്നിവർ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കും

19 വില്ലേജ് ഓഫീസുകളിലും ഇരിട്ടി താലൂക്ക് ഓഫീസിലുമായി 811 അപേക്ഷകളും പരാതികളും ലഭിച്ചിട്ടുണ്ട് .ഇതിൽ ഭൂരിഭാഗവ്യം റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികളാണ് കാർഡുടമകളിൽ പലരും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുണ്ടായിട്ടും പുറത്തായെന്നാണ് പരാതികൾ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ മുൻപ് നൽകിയ അപേക്ഷകളിൽ ധനസഹായത്തിന് അർഹരായ 40 പേർക്ക് ഇരിട്ടി ജനസമ്പർക്ക പരിപാടിയിൽ കലക്ടർ സഹായധനം വിതരണം ചെയ്യും

റവന്യൂ, വൈദ്യുതി, വനം, തൊഴിൽ, വിദ്യാഭ്യാസം, എന്നിവയുമായി ബന്ധപ്പെട്ടും പഞ്ചായത്ത്, നഗരസഭ: രജിസ്ട്രേഷൻ, പൊതുമരാമത്ത്: ബാങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
അപേക്ഷകളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ജനസമ്പർക്ക പരിപാടിയിൽ ബന്ധപ്പെട്ടവകുപ്പ് മേധാവികൾ വിശദീകരിക്കും.

ഇനിയും അപേക്ഷ നൽകാത്തവർക്ക് പരാതികളും അപേക്ഷകളും ഇന്ന് കലക്ടർക്ക് നേരിട്ട് സമർപ്പിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
ജനസമ്പർക്ക പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരൻ അറിയിച്ചു

No comments

Powered by Blogger.