മീത്തലെ പുന്നാട് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി

മീത്തലെ പുന്നാട് ഇല്ലം മൂലയിൽ ചെക്കിച്ചാലിൽ നാരായണൻ നമ്പ്യാരുടെ ഭാര്യ. സരോജിനി (65)യെ ആണ്
മീത്തലെ പുന്നാട് ഇല്ലത്തു മൂലയിലെ ആൾ താമസമില്ലാത്ത വീടിനോട് ചേർന്ന കിണറ്റിൽ മരിച്ച നിലയിൽകണ്ടെത്തിയത്

മൃതദേഹം കാണപ്പെട്ട സ്ഥലത്തിനടുത്താണ് സരോജിനിയും കുടുംബവും താമസിക്കുന്നത്

സമീപത്ത് താമസിക്കുന്ന ചെങ്കൽ തൊഴിലാളികളായ അന്യസംസ്ഥാന തൊഴിലാളികളാണ് ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുകിണറ്റിൽ വ്യദ്ധയുടെ 'മൃതദേഹം കണ്ടെത്തിയത്
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി പോലീസും ഇരിട്ടി അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി മൃതദേഹം കരക്കെടുത്ത് ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടം നടപടിക്കായി പരിയാരം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സഹോദരങ്ങൾ: നാരായണൻ, ബാലൻ, സതി

No comments

Powered by Blogger.