നടാൽ, എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളിൽ ലഹരിമരുന്ന് വിപണനവും ഉപയോഗവും വ്യാപകമെന്ന് പരാതി


എടക്കാട്:നടാൽ, എടക്കാട്, മുഴപ്പിലങ്ങാട് ചില പ്രദേശങ്ങളിൽ ലഹരിമരുന്ന് വിപണനവും ഉപയോഗവും വ്യാപകമെന്ന് പരാതി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് വിപണമെന്ന് സംശയിക്കുന്നു .രക്ഷിതാക്കൾ ആശങ്കയിലാണ്. എടക്കാട് ബൈപാസരികിലും, മുഴപ്പിലങ്ങാട് ബീച്ച് പരിസരങ്ങളിലും നടാലിലെ ചില ഭാഗങ്ങളിലും വിപണനവും ഉപയോഗവും തകൃതിയായി നടക്കുന്നതായി പരാതിയുണ്ട്. രണ്ടാഴ്ച്ച മുമ്പ് എടക്കാട്‌ ബൈപാസ് റോഡിൽ കഞ്ചാവ് മാഫിയ ഒരു വീട്ടിൽ അക്രമം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം എക്സൈസ് സംഘം നടാലിൽ നിന്നും ലഹരി മരുന്ന് വിപണനതിലേർപ്പെട്ട രണ്ട് പേരെ പിടികൂടിയിരുന്നു.      ഈ സാഹചര്യത്തിൽ ലഹരി മരുന്ന് വിൽപനക്കാരെ പിടികൂടാൻ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിട്ടുണ്ട്

No comments

Powered by Blogger.