വീട്ടുമുറ്റത്തു നിന്നും കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി


കാസര്‍ഗോഡ്: കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാര്‍ബറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ ചേരൂരിലെ കബീര്‍ രുക്സാന ദമ്ബതികളുടെ മകന്‍ സൈബാന്റെ മൃതദേഹമാണ് കിട്ടിയത്.
കുട്ടിയെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
വീടിനടുത്തുള്ള ചന്ദ്രഗിരി പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു.
തുടര്‍ന്ന് മുങ്ങല്‍  വിദഗ്ദ്ധര്‍ നടത്തിയ തിരിച്ചിലിലാണ് ഇന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്.

No comments

Powered by Blogger.