പയ്യന്നൂര്‍ എരമത്തെ സൈബര്‍ പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ചു


സർക്കാരിന്റെ തലതിരിഞ്ഞ വികസനപദ്ധതിയിൽ കുരുങ്ങി കണ്ണൂർ പയ്യന്നൂർ എരമത്തെ സൈബർ പാർക്ക്. ഐടി വകുപ്പ് പദ്ധതി കൈയൊഴിഞ്ഞതോടെ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് അവസാനമായി സർക്കാരിൽനിന്നുണ്ടായത്. ഇതോടെ പാർക്കിനായി ചെലവഴിച്ച അഞ്ചു കോടി രൂപയാണ് പാഴായത്. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് സൈബർ പാർക്കിന് തറക്കല്ലിട്ടത്. ചുറ്റുമതിൽ കെട്ടി നിർമാണം തുടങ്ങിയെങ്കിലും ഒരുവർഷം മുൻപ് ജോലികൾ അവസാനിപ്പിക്കാൻ ഐടി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് സൈബർ പാർക്കിന് തറക്കല്ലിട്ടത്. ചുറ്റുമതിൽ കെട്ടി നിർമാണം തുടങ്ങിയെങ്കിലും ഒരുവർഷം മുൻപ് ജോലികൾ അവസാനിപ്പിക്കാൻ ഐടി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഗ്രാമപ്രദേശത്ത് സൈബർ പാർക്ക് അനുയോജ്യമല്ലന്നാണ് കാരണം കണ്ടെത്തിയത്. വൈകിയെത്തിയ ഈ ചിന്ത നഷ്ട്ടപ്പെടുത്തിയത് കോടികളാണ്. കിൻഫ്രയെ ചുമതലപ്പെടുത്തി വ്യവസായപാർക്ക് തുടങ്ങാനാണ് സർക്കാരിന്റെ ആലോചന.

എന്നാൽ കോഴിക്കോട് ജില്ലയിൽ തുടങ്ങിയ സഹകരണ ഐടി പാർക്കിനുവണ്ടിയാണ് എരമത്തെ പദ്ധതി ഉപേക്ഷിച്ചതെന്നും ആക്ഷേപമുണ്ട്. സൈബർ പാർക്കിനായി കൊണ്ടുവന്ന ഇരുമ്പു തൂണുകൾ മഴയും വെയിലുമേറ്റ് തുരുമ്പിച്ച് തുടങ്ങി. എരമത്തിനൊപ്പം കാസർകോട് ചീമേനിയിൽ പ്രഖ്യാപിച്ച ഐടി പാർക്കും എങ്ങുംമെത്തിയിട്ടില്ല.

No comments

Powered by Blogger.