കല്ലിക്കണ്ടിയിൽ ജീപ്പ് മറിഞ്ഞ് പത്തു പേർക്ക് പരിക്ക്

പാനൂർ
കല്ലി ക്കണ്ടി എൻ.എ.എം കോളേജിലേക്ക് വിദ്യാർത്ഥിനികളുമായി പോകുകയായിരുന്ന ജീപ്പാണ് കോളജ് റോഡിലുള്ള വലിയ കയറ്റത്തിൽ വെച്ച് പിറകോട്ട്  മറിഞ്ഞത്. ജീപ്പ്   സമീപത്തെ വീട്ടുമതിലിൽ അടിച്ച് നിന്നതിനാൽ വൻ ദുരന്ത മൊഴിവായി. വഴിയിൽ വീണ മരം നീക്കാൻ വേണ്ടി ഡ്രൈവർ ജീപ്പിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് അപകടം. ഇന്ന് രാവിലെ 9 മണിയോടെ സംഭവം.പരിക്കേറ്റ 9വിദ്യാർത്ഥിനികളെയും ഒരു അധ്യാപികയെയും തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കുകൾ സാരമുള്ളതല്ല. കോളജ് ബസ് ഉണ്ടായിട്ടും ജീപ്പിനെ ആശ്രയിക്കുന്ന വിദ്യാർത്ഥിനികളുടെ പ്രവണതയെ നിരുൽസാഹപ്പെടുത്താറുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചു.
കല്ലിക്കണ്ടിയിലെ ജീപ്പകടത്തിൽ പരിക്കേറ്റവർ ഡ്രൈവർ കല്ലിക്കണ്ടിയിലെ മുഹമ്മദ് കുട്ടി, കോളജിലെ ഇംഗ്ലീഷ് അധ്യാപിക കടേപ്രത്തെ സൽന, ബിരുദ വിദ്യാർത്ഥിനികളായ ചമ്പാട്ടെ ആതിര, ഒളവിലത്തെ അനുശ്രീ അശോക്, അതുല്യ, വള്ളങ്ങാട്ടെ ചൈതന്യ, താനക്കോട്ടൂരിലെ മുഹ്സിന, ആയിശ എലാങ്കോട്ടെ മുഫ്നിദ, പൊന്ന്യത്തെ അനഘ


No comments

Powered by Blogger.