ചെറുപുഴ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിന്മേൽ വോട്ടെടുപ്പ് ഇന്ന്


ചെറുപുഴ∙ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തിനും വൈസ് പ്രസിഡന്റ് വി.കൃഷ്ണനും എതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്നു വോട്ടെടുപ്പ് നടക്കും. പയ്യന്നൂർ ബിഡിഒയുടെ സാന്നിധ്യത്തിലായിരിക്കും എൽഡിഎഫ് നേതൃത്വത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കുള്ള പിന്തുണ കേരള കോൺഗ്രസ് പിൻവലിച്ചതിനെ തുടർന്നാണ് എൽഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്.

കഴിഞ്ഞ 17ന് ആണ് കേരള കോൺഗ്രസ് അംഗങ്ങളായ ഡെന്നി കാവാലം, കൊച്ചുറാണി ജോർജ് എന്നിവർ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ചത്. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസിലെ ഒൻപത് അംഗങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളു. കേരള കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 10 അംഗങ്ങൾ യോഗത്തിൽ നിന്നു വിട്ടുനിന്നു.

ഇതോടെ ഇന്ന് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം വിജയിക്കാനാണ് സാധ്യത. സിപിഎം പ്രസിഡന്റ് സ്ഥാനവും കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനവും ഏറ്റെടുക്കാനാണു സാധ്യതയെന്നു പറയപ്പെടുന്നു. ആകെ അംഗങ്ങൾ – 19 കോൺഗ്രസ് – ഒൻപത് കേരള കോൺഗ്രസ് – രണ്ട് എൽഡിഎഫ് – എട്ട്

No comments

Powered by Blogger.