രഹസ്യ ക്യാമറകൾ മാലൂർ പോലീസ് ജീപ്പിലും

ഉരുവച്ചാൽ
നിലവിലെ നിയമ ലംഘനം തടയുന്നതിന്റെ ഭാഗമായി
മാലൂർ പൊലീസ് ജീപ്പും രഹസ്യ ക്യാമറകൾ ഘടിപ്പിച്ചു. വാഹനത്തിന്റെ മുന്നിലും പിറകിലും സ്ഥാപിച്ച ക്യാമറ വാഹനത്തിൽ നിന്ന് തന്നെ നിരീക്ഷിക്കാം.

സംഘർഷസ്ഥലത്തെ ആളുകളെ തിരിച്ചറിയാനും ഗതാഗതനിയമ ലംഘനങ്ങൾ കയ്യോടെ പിടികൂടാനുമാണ് ക്യാമറ ഘടിപ്പിച്ചത്. മാലൂർ പ്രിൻസിപ്പൽ എസ്‌ഐ ടി.കെ.ഷിജുവിന്റെ നേതൃത്വത്തിൽ മാലൂർ പൊലീസ് സ്‌റ്റേഷനിലെ സേനാംഗങ്ങൾ തന്നെ പിരിവെടുത്താണ് 19,000 രൂപ മുടക്കി ക്യാമറകൾ സ്ഥാപിച്ചത്. തൊട്ടു കിടക്കുന്ന സ്റ്റേഷനായ മുഴക്കുന്ന് പൊലീസ് ജീപ്പിലും മട്ടന്നൂർ പൊലീസ് ജീപ്പിലും

ഒരു മാസം മുൻപ് ക്യാമറകൾ സ്ഥാപിച്ചതോടെ മിക്ക സ്റ്റേഷനുകളിലെ പൊലീസ് വാഹനത്തിലും ക്യാമറ ഘടിപ്പിച്ചു വരികയാണ്.ഉരുവച്ചാൽ, ശിവപുരം മേഖലയിൽ കുട്ടി ഡ്രൈവർമാർ ഹെൽമറ്റ് ധരിക്കാതെയും ലൈസൻസ് ഇല്ലാതെയും ബൈക്കിൽ സഞ്ചരിക്കുന്നതായും മതിയായ രേഖകൾ ഇല്ലാത്ത വാഹനം വർധിച്ചതായും പൊലീസിന് രഹസ്യ വിവരം കിട്ടിയിട്ടുണ്ട്.

പൊലീസ് വാഹന പരിശോധനയിൽ നിർത്താതെ ബൈക്കുമായി പോവുന്ന കുട്ടി ഡൈവർമാർ ഏറെയാണ്.അപകടമാവും വിധം വാഹനം ഓടിക്കുന്നവരെയും പൊലീസ് വാഹനത്തിൽ നിന്ന് ക്യാമറയിൽ നിരീക്ഷിക്കാം.

No comments

Powered by Blogger.