വീട്ടിനകത്ത് സ്‌ഫോടനം; സ്‌ഫോടക വസ്തു ശേഖരവുമായി ഗൃഹനാഥന്‍ അറസ്റ്റില്‍


കണ്ണൂര്‍: സ്‌ഫോടക വസ്തു ശേഖരവുമായി വീട്ടുടമ അറസ്റ്റില്‍. തിരുവോണപ്പുറത്തെ എ കെ രാജു(58) വാണ് പതിനൊന്ന് ഡിറ്റനേറ്റര്‍ സഹിതം അറസ്റ്റിലായത്.
ഇന്നലെ രാത്രി 10 മണിയോടെ രാജുവിന്റെ വീട്ടില്‍ നിന്നും സ്‌ഫോടനശബ്ദം കേട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഡിറ്റനേറ്റര്‍ കണ്ടെടുത്തത്. ഇയാള്‍ സ്‌ഫോടക വസ്തു വീട്ടിനകത്തുവെച്ച് സ്വയം പൊട്ടിക്കുകയായിരുന്നുവത്രെ. എന്നാല്‍ കാര്യമായ അപകടമൊന്നും സംഭവിച്ചിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി രാജുവിനെ സ്‌ഫോടക വസ്തുക്കളടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ ഇയാളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി

No comments

Powered by Blogger.