കണ്ണൂര്‍ ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പറമ്ബിലെ കാട് വെട്ടിത്തളിക്കുന്നതിനിടെ ഏഴ് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ബോംബ് സ്കോഡിനെ വിവരമറിയിച്ചു. തുടര്‍ന്ന് അവരെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

No comments

Powered by Blogger.