അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ ബു​ക്കിം​ഗ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം


ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ തു​റ​മു​ഖ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. അ​ഴീ​ക്കോ​ട്, പാ​പ്പി​നി​ശേ​രി, ക​ല്യാ​ശേ​രി, വ​ള​പ​ട്ട​ണം, മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ൽ​വി​ത​ര​ണ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ണ​ൽ വാ​രു​ന്ന​തി​നും അ​വ സം​സ്ക​രി​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.
ഓ​രോ പ​ഞ്ചാ​യ​ത്തി​ലും മൂ​ന്നു വീ​തം മ​ണ​ൽ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ 75,000 ട​ണ്‍ മ​ണ​ൽ വീ​തം വി​ത​ര​ണം ചെ​യ്യാ​നാ​വും.

മ​ണ​ൽ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 25 ന് ​പു​തി​യ സോ​ഫ്റ്റ്‌​വേ​യ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് സി​ഡി​റ്റ് പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യെ അ​റി​യി​ച്ചു.

അ​തോ​ടെ ബു​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കും.
ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​ള്ള​താ​യി യോ​ഗ​ത്തി​ൽ ആ​ക്ഷേ​പ​മു​യ​ർ​ന്നു. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, എ​ഡി​എം ഇ ​മു​ഹ​മ്മ​ദ് യൂ​സ​ഫ്, അ​ഴീ​ക്കോ​ട്, പാ​പ്പി​നി​ശേ​രി, ക​ല്യാ​ശേ​രി, വ​ള​പ​ട്ട​ണം, മാ​ട്ടൂ​ൽ, ധ​ർ​മ​ടം പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, പോ​ർ​ട്ട് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
 

No comments

Powered by Blogger.