തളിപ്പറമ്പിന് ഇരട്ട ദേശീയ അധ്യാപക അവാർഡ്


തളിപ്പറമ്പ് ∙ ഇരട്ട ദേശീയ അധ്യാപക അവാർഡിന്റെ തിളക്കത്തിൽ തളിപ്പറമ്പ്. ഇന്നലെ പ്രഖ്യാപിച്ച ദേശീയ അവാർഡിന് അർഹരായവരിൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ കായിക വിഭാഗം അധ്യാപകൻ കെ.വി.പ്രദീപ്കുമാറിനെ കൂടാതെ അവാർഡ് ലഭിച്ച കാസർകോട് ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ ജന്തുശാസ്ത്ര അധ്യാപകൻ പി.രതീഷ്കുമാർ മൂത്തേടത്ത് ഹൈസ്കൂളിന് സമീപത്തുള്ള പൂക്കോത്തുതെരു സ്വദേശിയാണ്.

പയ്യന്നൂരിൽ താമസിക്കുന്ന രതീഷ് കുമാർ ഇപ്പോഴും തളിപ്പറമ്പിന്റെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. കൂവോട് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന കെ.വി.പ്രദീപ് കുമാർ 23 വർഷമായി കായിക അധ്യാപനരംഗത്ത് പ്രവർത്തിക്കുന്നു. ഭാര്യ ഷീബ പാറക്കാട്ട് അഴീക്കോട് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. മക്കൾ: രേവ, അശ്വ. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ പി.രതീഷ് കുമാർ 23 വർഷമായി അധ്യാപനരംഗത്ത് പ്രവർത്തിക്കുന്നു.

നാഷനൽ സർവീസ് സ്കീം കാസർകോട് ജില്ലാ കോഓർഡിനേറ്ററാണ്. 2013ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, 2015ലെ ഗ്ലോബൽ ടീച്ചർ റോൾമോഡൽ അവാർഡ്, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫിസർക്കുള്ള റീജനൽ അവാർഡ്, റോട്ടറി വൊക്കേഷനൽ എക്സലൻസി അവാർഡ്, മികച്ച രക്തദാതാവിനുള്ള അവാർഡ് തുടങ്ങിയ 17 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ജയശ്രീ പയ്യന്നൂർ എസ്ബിഐ ജീവനക്കാരിയാണ്. മകൾ അനാമിക, മകൻ അഭിനവ്.

No comments

Powered by Blogger.