കണ്ണൂര്‍ പയ്യന്നൂരിലെ മദ്രസയില്‍ പതിമൂന്നു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി


കണ്ണൂര്‍ പയ്യന്നൂരിലെ മദ്രസയില്‍ പതിമൂന്നു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ചൈൽഡ്‌ലൈനിൽ ലഭിച്ച പരാതിയെ തുടര്‍ന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസയിലുള്ള ഉസ്താദും പാചകക്കാരനുമാണ് പിടിയിലായത്.

മദ്രസയിലെ ഉസ്താദ് മാട്ടൂൽ സ്വദേശി വി.പി.സയിദ്, പാചകക്കാരനായ തളിപ്പറമ്പ് സ്വദേശി എം.കെ.സിദ്ധിഖ് എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാർഥിയാണ് പരാതി നൽകിയത്. കാസർകോട് ചൈൽഡ്‌ലൈനിൽ ലഭിച്ച പരാതി പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു. പയ്യന്നൂരിലുള്ള മദ്രയിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സ്ഥാപനത്തിൽ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്. മൂന്നുമാസത്തോളം പീഡനം തുടർന്നു. ബന്ധപ്പട്ടവരോട് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പയ്യന്നൂർ സി.ഐ. എം.പി ആസാദാണ് കേസ് അന്വേഷിക്കുന്നത്. 

No comments

Powered by Blogger.