അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം


അഴീക്കോടിന്റെ പ്രൗഡിക്കൊപ്പം തലയെടുപ്പോടെ നിന്ന, നാടിന്റെ വളർച്ചയ്ക്കൊപ്പം വളരാനും ഉയരങ്ങളിലേക്ക് നടന്നു കയറാനും വഴികാട്ടിയായ മഹാ സ്ഥാപനമായ അഴീക്കോട് ഹൈസ്കൂളിൽ 1975 മുതൽ 2005 വരെ പഠിച്ച പഠിതാക്കളുടെ ഒരു മഹാസംഗമം സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി ഒരു സംഘാടക സമിതി രൂപീകരണ യോഗം സെപ്തംബർ 15 വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നു.

കേരളം പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ പാതയിലാണ്.
വിദ്യാലയങ്ങളെ ഹൈടെക്ക് ആക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ നടന്നുവരികയാണ്.
അതിന്റെ ഭാഗമായാണ് പഴയ ആ നല്ല കാലത്തെ ഓർത്തെടുക്കാന്നും സൗഹൃദങ്ങൾ പുതുക്കാനും സർവ്വോപരി വിദ്യാലയത്തെ ഒരു കൈ സഹായിക്കാനും വേണ്ടി പൂർവ്വ വിദ്യാർത്ഥികളുടെ ഈ മഹാ സംഗമം സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ:

ധർമ്മൻ പി (PTA പ്രസിഡണ്ട്)
94496776954
ലസിത എൻ (H M)
9497146137
ഗീത എം.കെ (Dy, HM)
9995778762

No comments

Powered by Blogger.