ബാ​ർ​ബ​ർ ഷാ​പ്പ് മാ​ലി​ന്യം റോ​ഡി​ൽ ത​ള്ളി​: യുവാവ് അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം - ചെ​റു​വാ​ഞ്ചേ​രി റോ​ഡ​രികി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച ജീ​പ്പും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ദാ​പു​രം വാ​ണി​മേ​ലി​ലെ വി.​പി. റ​ഫീ​ഖി​നെ (39) യാ​ണ് ക​ണ്ണ​വം എ​സ്ഐ കെ.​വി.​ഗ​ണേ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ണ്ണ​വം വ​ന​ത്തി​നോ​ടു ചേ​ർ​ന്ന റോ​ഡ​രികി​ൽ 15 ചാ​ക്ക് ബാ​ർ​ബ​ർ ഷാ​പ്പ് മാ​ലി​ന്യമു​ൾ​പ്പെ​ടെ ഉ​പേ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. മ​ാലി​ന്യ​ത്തി​ൽനി​ന്ന് ബാ​ർ​ബ​ർ ഷോ​പ്പി​ലെ ക​ണ​ക്ക് പു​സ്ത​ക​വും വി​സി​റ്റിം​ഗ് കാ​ർ​ഡു​ക​ള​ട​ക്കം ല​ഭി​ച്ചി​രു​ന്നു. ഇ​വ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.


No comments

Powered by Blogger.