ട്രെയിനുകൾ പിടിച്ചിടൽ; ക്ഷമകെട്ട് യാത്രക്കാർ

കണ്ണൂർ∙ മംഗളൂരു സെൻട്രലിൽ നിന്നു കോഴിക്കോടു വരെ പോകുന്ന 56654 നമ്പർ പാസഞ്ചർ ട്രെയിൻ രാവിലെ എട്ടു മണിക്കാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുക. എന്നാൽ ഈ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ, കണ്ണൂർ സൗത്ത്, എടക്കാട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പിടിച്ചിടുന്നതാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. കണ്ണൂർ സൗത്ത്, എടക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്നിറങ്ങി യാത്രക്കാർ ദേശീയ പാതയിലേക്ക് ഓടി ബസിൽ പോകുന്നതും പതിവാണ്. ട്രെയിൻ ഒഴിവാക്കി ബസുകളെ ആശ്രയിക്കാമെന്നു വച്ചാൽ റോഡിലെ ഗതാഗതക്കുരുക്കിൽ നിന്നു പുറത്തു കടക്കാൻ മണിക്കൂറുകൾ വേണ്ടിവരും.


മുംബൈയിൽ നിന്നു വരുന്ന കുർള, ഹാപ്പ എക്സ്പ്രസുകൾക്കു കടന്നു പോകാനാണു പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നത്. സംഭവത്തിന്റെ ഗൗരവം അറിയാമെങ്കിലും പിടിച്ചിട്ട സ്റ്റേഷനുകളിലെ അധികൃതർക്കു നേരെയാവും യാത്രക്കാരുടെ രോഷം. ഏക പരിഹാരം പാസഞ്ചറിന്റെ ഇപ്പോഴത്തെ സമയം വൈകിപ്പിക്കുക എന്നതാണ്. എന്നാൽ ഇതിന്റെ പ്രായോഗികത പ്രശ്നമാണ്

No comments

Powered by Blogger.