യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

മു​ഴ​പ്പി​ല​ങ്ങാ​ട്: റെ​യി​ൽ​വേ പാ​ള​ത്തി​ൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ത്തു​പ​റ​ന്പ് മൂ​രി​യാ​ട് കാ​വും​ഭാ​ഗ​ത്തെ വെ​ള്ളൂ​ർ ക​ര​യി​ൽ സു​ബീ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. കാ​വും​ഭാ​ഗ​ത്തെ പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ -രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 


ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ബീ​ഷ് അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സു​ബീ​ഷി​ന്‍റെ ബൈ​ക്ക് മൃ​ത​ദേ​ഹം ക​ണ്ട പാ​ള​ത്തി​ന് സ​മീ​പ​ത്താ​യി ക​ണ്ടെ​ത്തി. കോ​യ​ന്പ​ത്തൂ​ർ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ക​ട​ന്നു​പോ​യ​തി​നു​ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. എ​ട​ക്കാ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

No comments

Powered by Blogger.